തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ വിവിധ ഉത്സവങ്ങളില്‍ ആനച്ചമയ നിര്‍മാണത്തില്‍ പ്രസിദ്ധനായ പെരുമ്പിള്ളിശ്ശേരി പി.കെ. ശങ്കരന്‍കുട്ടി അന്തരിച്ചു...
തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ വിവിധ ഉത്സവങ്ങളില്‍ ആനച്ചമയ നിര്‍മാണത്തില്‍ പ്രസിദ്ധനായ പെരുമ്പിള്ളിശ്ശേരി പി.കെ. ശങ്കരന്‍കുട്ടി (സുധാകരന്-70) അന്തരിച്ചു.
പടിഞ്ഞാറേപ്പുരയ്ക്കല്‍ കൊച്ചക്കന്റെയും അമ്മുവിന്റെയും മകനാണ്. ആനച്ചമയത്തിലെ കുടകള്‍ നിര്‍മിക്കുന്നതിന്റെ ആദ്യപടിയായ ഒറ്റല്പ്പണിയിലും നെറ്റിപ്പട്ടത്തിന്റെ കുമിളകള്‍, നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണം, കൂമ്പന്കിണ്ണം എന്നിവ നിര്‍മിക്കുന്നതില്‍ വിദഗ്ധനായിരുന്നു.
കൊച്ചിന് ദേവസ്വം ബോര്‍ഡിനുവേണ്ടിയും തിരുവമ്പാടി, ഗുരുവായൂര്‍, ചേര്‍പ്പ്, ആറാട്ടുപുഴ ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ഒറ്റല്പ്പണി ചെയ്തിരുന്നു. കൂടാതെ ക്ഷേത്രത്തിലെ പിച്ചളപ്പണികള്, ഭണ്ഡാരം, വാളുകള്‍, തിരുവായുധം എന്നിവയുടെ നിര്‍മാണത്തിലും വിദഗ്ധനായിരുന്നു.
1972- മുതല്‍ തിരുവമ്പാടി ക്ഷേത്രത്തിലെ ഒറ്റല്പ്പണി ചെയ്തുവരുന്നു. ചേര്‍പ്പ് സേവാഭാരതി ഭരണസമിതി അംഗമാണ്. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് മാതൃഭൂമി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഭാര്യ: സുലോചന. മക്കള്‍: സുനിത, സുജിത, സുധീഷ്. മരുമക്കള്‍: ബാലകൃഷ്ണന്, പ്രവീണ്‍, ആതിര. സംസ്കാരം വെള്ളിയാഴ്ച എട്ടരയ്ക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha