Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ അതിഗംഭീര മോഷ്ടാവിനെ പിടികൂടിയ കൊച്ചി പൊലീസിന്റെ അന്വേഷണം മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടത്... ബിഹാറിലെ റോബിൻഹുഡിനെ പൊക്കാൻ അന്ന് കൊച്ചി പൊലീസിന് വേണ്ടി വന്നത് 14 മണിക്കൂർ...

04 MAY 2024 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്കാനും നീക്കം ആരംഭിച്ചു...

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ...

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....

സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ അതിഗംഭീര മോഷ്ടാവിനെ പിടികൂടിയ കൊച്ചി പൊലീസിന്റെ അന്വേഷണം മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടത്. ബിഹാറിലെ റോബിൻഹുഡിനെ പൊക്കാൻ അന്ന് കൊച്ചി പൊലീസിന് വേണ്ടി വന്നത് 14 മണിക്കൂർ മാത്രമായിരുന്നു. അത്രയും അന്വേഷണ മികവ് തെൡയിച്ച പൊലീസ് സംഘത്തെ സംബന്ധിച്ചിടത്തോളം ഇന്നലെ പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലയ്ക്ക് പിന്നിലെ ചുരുളഴിച്ചത് നിസ്സാരമായ സംഭവമായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൽ മുതൽ തന്നെ കൃത്യമായ നീക്കങ്ങൾ നടത്തി. ഇതോടെ മൂന്ന് മണിക്കൂർ തികയും മുമ്പ് സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് സാധിച്ചു.

 

 

 

 

 

എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസിന്റെയും ചുരുളഴിച്ചത്. ജോഷിയുടെ വീട്ടിലെ മോഷണം തെളിയിച്ച സംഘത്തിലുണ്ടായിരുന്ന സൗത്ത് സിഐ. പ്രേമാനന്ദ കുമാറും പാലാരിവട്ടം സിഐ. റിച്ചാർഡ് വർഗീസുമായിരുന്നു ഇക്കുറി എ.സി.പി.ക്കൊപ്പമുണ്ടായിരുന്നത്. ഇവർ അതിവേഗത്തിൽ തന്നെ പ്രതിയിലേക്ക് എത്തുകയായിരുന്നു. പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്‌ളാറ്റിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്ന കേസിലെ അതിവേഗ അന്വേഷണം കൊച്ചി പൊലീസിന്റെ മികവിന് മറ്റൊരു ഉദാഹരണം കൂടിയായി.

നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കിടക്കുന്നത കണ്ട് വിവരം അറിഞ്ഞെത്തിയ പൊലീസ് റോഡ് അടയ്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. സമീപ ഫ്‌ളാറ്റിലെ സി.സി.ടി.വി.യിൽ എട്ടുമണിക്കുശേഷം ഒരു പൊതി താഴേക്ക് വന്നുപതിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കവറിലെ ബാർ കോഡിൽനിന്ന് ഒരു മേൽവിലാസവും കിട്ടി. ഇതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് വഴിയോടു ചേർന്നുള്ള ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ താമസിക്കുന്ന യുവതിയിലേക്ക് എത്തിയത്. പൊലീസ് പരിശോധനയിൽ യുവതിയുടെ മുറിയോടുചേർന്ന ശൗചാലയത്തിൽ രക്തക്കറ കണ്ടെത്തി.

 

 

 

ചോദ്യംചെയ്യലിൽ പതിനഞ്ചു മിനിറ്റിനുള്ളിൽ യുവതി കുറ്റം സമ്മതിച്ചു. അപ്പോൾ സമയം 11.30. പ്രസവം നടത്തിയ കുളിമുറി കഴുകി വൃത്തിയാക്കിയിരുന്നുവെങ്കിലും രക്തത്തുള്ളികൾ ബാക്കിയുണ്ടായിരുന്നു. അതുകൂടി കണ്ടെത്തിയതോടെ യുവതിയുടെ മേൽ കൊലക്കുറ്റം ഉറച്ചു. കുഞ്ഞിനെയെറിഞ്ഞുകൊന്ന യുവതിയുടെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ പൊലീസിനെ കാത്ത പല വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. സംഭവം ുവതിയുടെ മാതാപിതാക്കൾ വിവരം അറിഞ്ഞിരുന്നില്ല. അവരുടെ മൊഴികളോട് പൊരുത്തപ്പെടാത്ത വിധം പൊലീസിനോട് സംസാരിച്ച യുവതി പെട്ടെന്ന് കുറ്റസമ്മതവും നടത്തി. ഇതോടെ ആകെത്തകർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കേണ്ടി വന്നു എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്.

ഗർഭിണിയായിരുന്നുവെന്ന് പൊലീസിനു മുൻപാകെ യുവതി നടത്തിയ കുറ്റസമ്മതത്തിൽനിന്നാണ് വീട്ടിലുണ്ടായിരുന്നവർ അറിഞ്ഞത്. അതിന്റെ ആഘാതം ഇരട്ടിയാക്കിക്കൊണ്ടായിരുന്നു കൊലപാതക വിവരം പുറത്തുവന്നത്. ഇതോടെ നിലവിളിക്കാൻപോലുമാകാതെ മാതാപിതാക്കൾ തളർന്നിരുന്നു.

 

 

 

മറ്റു മുറികളിൽനിന്ന് വേറിട്ടാണ് യുവതിയുടെ മുറി. ഒഴിഞ്ഞയിടമാണിത്. അതുകൊണ്ടാണ് മുറിയിൽ സംഭവിച്ചതൊന്നും മറ്റുള്ളവർ അറിയാതിരുന്നത്. കുറ്റം സമ്മതിച്ചതോടെ യുവതി ഫ്‌ളാറ്റിൽനിന്ന് ചാടാനുള്ള സാധ്യത പോലും മുൻകൂട്ടി കണ്ടായിരുന്നു പൊലീസ് നീക്കം. പുറത്തേക്ക് ചാടാനുള്ള മൂന്നുവഴികളുമടച്ചുകൊണ്ട് പൊലീസ് കാവൽ നിന്നു. എല്ലാ മുറികളും അടച്ചിട്ട് അതിനുമുന്നിലും പൊലീസ് നിരന്നു.

യുവതിയെ ആശുപത്രിയിലേക്ക് നീക്കിയതുപോലും തന്ത്രപരമായിട്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിക്കുന്ന സമയത്ത് അവിടെയായിരുന്നു ദൃശ്യമാധ്യമങ്ങളുടെ ക്യാമറകളെല്ലാം. ഈ സമയം നോക്കി യുവതിയെ പുറത്തിറക്കി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അതിനിടെ യുവതിയുടെ മൊഴിയിൽ പരാമർശിച്ച യുവാവ് തൃശ്ശൂർ സ്വദേശിയാണെന്നും സാമൂഹികമാധ്യമം വഴിയാണ് യുവതിയുമായി ബന്ധമുണ്ടാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശൻ, എ.സി.പി. പി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിയുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 minute ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (6 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (26 minutes ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (39 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (3 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (4 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (4 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (4 hours ago)

Malayali Vartha Recommends