സങ്കടം സഹിക്കാനാവാതെ..... വളകാപ്പ് ചടങ്ങിനായി ചെന്നൈയില്‍ നിന്നു തെങ്കാശിയിലേക്കു പോകവേ ഗര്‍ഭിണി ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിന്നില്ലെന്ന് ബന്ധുക്കള്‍.... റെയില്‍വേ അന്വേഷണം ആരംഭിച്ചു

തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയില്‍ നിന്നു തെങ്കാശിയിലേക്കു പോകവേ കടലൂര്‍ ജില്ലയിലെ വിരുദാചലത്തിന് സമീപം വച്ച് വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.
ഏഴുമാസം ഗര്‍ഭിണിയായിരുന്ന യുവതി ഛര്‍ദിക്കാനായി കംപാര്‍ട്മെന്റിലെ വാഷ്ബേസിന് സമീപം നില്ക്കവേ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിന്നില്ല. തുടര്‍ന്ന് അടുത്ത കംപാര്‍ട്മെന്റില്‍ പോയി അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അപ്പോഴേക്കും ട്രെയിന്‍ എട്ട് കിലോമീറ്ററോളം പിന്നിട്ടിട്ടുണ്ടായിരുന്നു.കസ്തൂരിക്കായി ട്രാക്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് കുടുംബം റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂവനൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപായച്ചങ്ങല പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്നു ബന്ധുക്കള്‍. കസ്തൂരിയുടെ വിവാഹം ഒമ്പതു മാസം മുന്‍പായിരുന്നു .
https://www.facebook.com/Malayalivartha