Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...

04 MAY 2024 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറി; സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ബിഭവ് കുമാര്‍

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്ത് നിന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

ലോക്സഭാ തെരഞ്ഞടുപ്പ് ഫലം വരുന്ന ജൂൺ 4 ന് ശേഷം സിൽവർ ലൈൻപദ്ധതി പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ.  പൊതുജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച സിൽവർലൈൻ പദ്ധതിക്കുവേണ്ടി കേന്ദ്രാനുമതി ലഭിക്കും മുൻപ് സർക്കാർ പൊടിച്ചത് 70കോടി രൂപയാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സിൽവർ ലൈനുമായി മുന്നോട്ടു പോകാൻ സി.പി.എം. തീരമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം പാർലെമെന്റിൽ രാജീവ് ചന്ദ്രശേഖർ ജയിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അങ്ങനെ സംഭവിച്ചാൽ തിരുവനന്തപുരത്ത്  നിന്നും സിൽവർ ലൈൻ ആരംഭിക്കാൻ കഴിയുമെന്ന് പിണറായി കരുതുന്നു. ഇലക്ഷൻ കഴിഞ്ഞാലുടൻ സിൽവർ ലൈൻ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കമ്പനിയും.              കഴിഞ്ഞ വർഷം മാത്രം 22.59കോടി രൂപ ചെലവിട്ടു. പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ നാലുവർഷം മുൻപ് വിജ്ഞാപനമിറക്കിയെങ്കിലും ഒരു സെന്റുപോലും ഏറ്റെടുക്കാനായിട്ടില്ല. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിൽ 9.27കോടി ചെലവിട്ടു. സ്വകാര്യഭൂമിയിൽ മഞ്ഞക്കുറ്റിയിടാനുള്ള ശ്രമം ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. 955.13 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 11 ജില്ലകളിൽ നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓഫീസുകൾ പൂട്ടിക്കെട്ടുകയും ചെയ്തു. എന്നാൽ ഇതെല്ലാം താൽക്കാലികമാണെന്നാണ് സർക്കാർ അന്നു മുതൽ പറയുന്നത്. 


പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതിക്കായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടരുകയാണെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കിയതോടെ, സിൽവർലൈനിന്റെ വഴിയടഞ്ഞ മട്ടാണ്. ഒമ്പത് ജില്ലകളിലെ 108ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭാവിവികസനത്തിന് തടസമാകുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ എതിർപ്പ്. നേരത്തേ തത്വത്തിലുള്ള അനുമതി നൽകിയിരുന്നെങ്കിലും, സാമ്പത്തിക–സാങ്കേതിക സാദ്ധ്യതകൾ പരിഗണിച്ചായിരിക്കും അന്തിമാനുമതിയെന്നാണ് കേന്ദ്രനിലപാട്. പദ്ധതിരേഖയിൽ 63,940 കോടിയാണെങ്കിലും ചെലവ് 1.26 ലക്ഷം കോടിയാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക്.

സിൽവർലൈൻ അനിശ്ചിതത്വത്തിലായതോടെ, കൽപ്പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോ‌ഡ്ഗേജ് ലൈൻ, നിലമ്പൂർ- നഞ്ചൻകോട് റെയിൽ, 27റെയിൽ ഓവർബ്രിഡ്‌ജുകൾ, ശബരി റെയിൽ തുടങ്ങിയ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുത്തിരിക്കുകയാണ് കെ-റെയിൽ കോർപ്പറേഷൻ.ഭൂഉടമകളും പ്രതിസന്ധിയിലാണ്.

 

കല്ലിട്ട ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ല. നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ല. സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ല. ഇതു വരെയുള്ള  ചെലവുകൾ ഇപ്രകാരമാണ്  കൺസൾട്ടൻസി------------------29.30കോടിഎസ്റ്റാബ്ലിഷ്മെന്റ്-----------------20.50കോടി. ലിഡാർ സർവേ--------------------2.09കോടി. അതിർത്തി കല്ലിടീൽ-------------1.14കോടി.മണ്ണുപരിശോധന----------------75.91ലക്ഷം. നീതി ആയാഗിന് മറുപടി:  -56.64ലക്ഷം. തീരദേശ മാപ്പിംഗ്-----------------49.39ലക്ഷം. പരിസ്ഥിതി ആഘാത പഠനം----40.12ലക്ഷം. ഹൈഡ്രോഗ്രാഫിക് സർവേ---32.03ലക്ഷം. സാമൂഹ്യാഘാത പഠനം---------29.85ലക്ഷം. ഗതാഗത സർവേ------------------20.80ലക്ഷം. സ്റ്റേഷൻ ഡിസൈൻ--------------10.58ലക്ഷം.    കേന്ദ്ര സർക്കാർ പറഞ്ഞാൽ കെ.  റെയിൽ പദ്ധതിയിൽ  എന്തു മാറ്റം വരുത്താനും പിണറായി സർക്കാർ തയ്യാറാണ്. എങ്ങനെയെങ്കിലും പദ്ധതി നടപ്പാക്കിയാൽ മതിയെന്ന പ്രതീക്ഷയിലാണ് സർക്കാർ. അതിന് എന്ത് വിട്ടുവീഴ്ചക്കും പിണറായി മന്ത്രിസഭ തയ്യാറാണ്. ഇതെല്ലാം കേരളത്തിലെ  ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് ആരും കരുതരുത്. ഇലക്ഷന് വേണ്ടി വൻകിട കമ്പനികളിൽ നിന്ന് കോടികളാണ് സി.പി.എം. പാരിതോഷികമായി വാങ്ങിയത്. അവരോട് നീതി പുലർത്താനാണ് സി. പി.എം.ശ്രമിക്കുന്നത്.    പന്ന്യൻ  രവീന്ദ്രനും ശശി തരൂരും തമ്മിൽ മത്സരിച്ച തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന് സാധ്യതയുണ്ടെന്നാണ് സി.പി.എം. കരുതുന്നത്.  ചന്ദ്രശേഖർ വൻ മുന്നേറ്റമാണ് തിരുവനന്തപുരത്ത് നടത്തിയതെന്ന് സിപിഎം കരുതുന്നു.  തിരുവനന്തപുരത്തെ പല  നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു എന്ന ആരോപണം സജീവമാണ്. തിരുവനന്തപുരത്ത് ബി ജെ പി ജയിച്ചാൽ ഇടതു സർക്കാർ ഉദ്ദേശിക്കുന്ന പല വികസന പദ്ധതികളും നടപ്പിലാക്കാൻ കഴിയുമെന്ന് പിണറായി സർക്കാർ കരുതുന്നു. ഇങ്ങനെ സംഭവിച്ചാൽ  സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്ന് പിണറായി കരുതുന്നു. പന്ന്യൻ ജയിച്ചതു കൊണ്ട് പന്ന്യന് പോലും പ്രയോജനമില്ലെന്ന് അടക്കം പറയുന്ന സി.പി.എം. നേതാക്കൾ നിരവധിയാണ്.        ഇ പി ജയരാജനാണ്   രഹസ്യമായി തിരുവനന്തപുരത്തെ ബി.ജെ.പി   സ്ഥാനാർഥിക്ക്  വേണ്ടി രംഗത്തുണ്ടായിരുന്നത്.  തനിക്ക്  രാജീവ്  ചന്ദ്രശേഖറുമായി ബന്ധമില്ലെന്ന് ഇ.പി  ഇതു വരെ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിട്രീറ്റും ഇ.പിയുടെ  കുടുംബം നടത്തുന്ന വൈദേകം റിസോർട്ടും  തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്ന  ആരോപണം ഏതാണ്ട് സ്ഥിരീകരിക്കപ്പട്ടു..  ഇതു സംബന്ധിച്ച വി  .ഡി.  സതീശന്റെ ആരോപണം ഇ  പി ജയരാജൻ ശരിവെക്കുകയും ചെയ്തു. അങ്ങനെയാണ്  സിപിഎം ബിജെപി അന്തർധാര ഉണ്ടെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.  തന്റെ ഭാര്യ  ഇന്ദിരയും  ചന്ദ്രശേഖരന്റെ നിരാമയയുമായി ഓഹരി ബന്ധത്തിൽ ഏർപ്പെട്ടെങ്കിൽ അതിൽ എന്താണ് തെറ്റ് എന്ന ജയരാജന്റെ ചോദ്യം എല്ലാവരെയും  ഞ്ഞെട്ടിച്ചു. ഇത്  റിസോർട്ട് വിവാദത്തെ പുതിയ വഴിത്തിരിവിൽ എത്തിച്ചു. ഇതിന് പിന്നാലെ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ  പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗത്തിന്  എതിരെ വളപട്ടണം പോലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെ കോൺഗ്രസ് ഇക്കാര്യം സംസ്ഥാനതലത്തിൽ ഉന്നയിക്കാൻ തീരുമാനിച്ചു . വൈദേകം -  നിരാമയ റിസോർട്ട് ബന്ധവും രാജീവ് ചന്ദ്രശേഖറും  ഇ പിയുടെ ഭാര്യയുമായുള്ള ഫോട്ടോയും സതീശൻ പുറത്തുവിട്ടതോടെ വിവാദം കൊഴുത്തു.  ഫോട്ടോ വ്യാജമാണെന്നാണ് ഇ പി പറഞ്ഞു.  തനിക്ക് രാജീവുമായി ബന്ധമില്ലെന്നാണ്  അദ്ദേഹം പറഞ്ഞത്.  എന്നാൽ ഫോട്ടോ ഒറിജിനൽ ആണെന്നാണ്  സതീശൻ പറഞ്ഞത്. ഈ ഫോട്ടോയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.  കേരളത്തിൽ പ്രധാന മത്സരം നടക്കുന്നത് ഇടതുമുന്നണിയും ബിജെപിയും തമ്മിലാണെന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇ.പി  പറഞ്ഞിരുന്നു.            തിരുവനന്തപുരം  ഉൾപ്പെടെ 5 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ മിടുക്കന്മാരാണെന്നും  ഇ.പി.  പറഞ്ഞു.. ഈ പ്രസ്താവന സിപിഎമ്മിനെ വെട്ടിലാക്കി. ഇക്കാര്യം മനസ്സിലാക്കിയ മുഖ്യമന്ത്രിയും  സിപിഎം സംസ്ഥാന സെക്രട്ടറിയും ജയരാജന്റെ പ്രസ്താവന നിഷേധിക്കുകയും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത് എന്ന് ആവർത്തിക്കുകയും ചെയ്തു.  അതേസമയം സതീശന്റെ ആരോപണത്തിന് ഇ .  പിയാണ് മറുപടി നൽകേണ്ടതെന്ന് എം വി.  ഗോവിന്ദൻ പറഞ്ഞു.  സാധാരണഗതിയിൽ ഇ.പിയെ ന്യായീകരിക്കേണ്ടിയിരുന്ന ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി. സതീശന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയേണ്ടതായിരുന്നു.  എന്നാൽ ഇത് രണ്ടും ഗോവിന്ദൻ ചെയ്തില്ല. കോൺഗ്രസ് നേതാക്കളുടെ ആരോപണം യഥാർത്ഥത്തിൽ മുഖ്യമന്ത്രിയെ  ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. കാരണം മുഖ്യമന്ത്രിക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. ഇതിന് ഇ.പി.ഇടനില നിൽക്കുന്നു എന്നാണ് ആരോപണം.   മുഖ്യമന്ത്രിയും  ഇ പിയും  ചേർന്ന അച്ചുതണ്ടാണ് കേരള ഭരണത്തെ മുന്നോട്ടു നയിക്കുന്നത്. മകൾക്കെതിരെയുള്ള കേസിൽ പോലും ബിജെപിയെ പിണക്കാതിരിക്കാൻ മുഖ്യമന്ത്രി ശ്രദ്ധാലുവാണ്. ഇ പി ജയരാജന് ഡൽഹിയിലുള്ള അസാമാന്യമായ പിടിപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് ശരിയായ ധാരണയുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഇടതുമുന്നണി കൺവീനർ ആക്കിയത്. പാർട്ടിയിൽ ഭിന്നത  ഉയർന്നില്ലായിരുന്നുവെങ്കിൽ അന്ന് ഇ.പിയെ   സംസ്ഥാന സെക്രട്ടറി ആക്കുമായിരുന്നു. ഗോവിന്ദൻറെ കടുംപിടുത്തത്തിന് മുന്നിൽ മുഖ്യമന്ത്രി മുട്ടുമടക്കിയത് കൊണ്ടാണ് ഇത് നടക്കാതെ പോയത്.  ഇ.പി -  രാജീവ് ചന്ദ്രശേഖരൻ  ബിസിനസ് ബന്ധം സി. പി എമ്മിന്റെ അറിവോടെയാണെന്ന സതീശന്റെ പ്രസ്താവന  സിപിഎം പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.  കേരളത്തിൽ പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്ന ജയരാജന്റെ  പ്രസ്താവന വലിയ ചലനമാണ് ഉണ്ടാക്കിയത്. ഇ പിയുടെ  കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ പരിശോധിച്ചാൽ അദ്ദേഹത്തിൻറെ ബിജെപി ബന്ധം വ്യക്തമാണ്. ഇ.പിയും  ബിജെപിയും തമ്മിലുള്ള ബന്ധത്തിൻറെ കൂടുതൽ വിവരങ്ങൾ തനിക്ക് ലഭിക്കുന്നത് സിപിഎം പ്രവർത്തകരിൽ ആണെന്ന് സതീശൻ തുറന്നു  പറഞ്ഞു . ദേശാഭിമാനിയിലിരിക്കുമ്പോൾ ലോട്ടറി മാഫിയ സാന്റിയാഗോ  മാർട്ടിനിൽ നിന്നും പണം കൈപ്പറ്റി.  ഗോവിന്ദൻ നടത്തിയ യാത്രയിൽ പങ്കെടുക്കാതെ ഇ പി  നന്ദകുമാറിന്റെ അമ്മയുടെ ചടങ്ങിൽ പങ്കെടുത്തത് വിവാദമായി മാറി. ഇതെല്ലാം പിണറായിയുടെ അറിവോടെയാണെന്നാണ് ആക്ഷേപം.         എന്നാൽ ഇ  പി ജയരാജൻ പറയുന്നത് മറ്റൊരു കഥയാണ്. തനിക്ക് രാജീവ് ചന്ദ്രശേഖരന്റെ വക്കാലത്ത് എടുക്കേണ്ട ആവശ്യമില്ല .രാജീവിനെ ഇതുവരെ കണ്ടിട്ടില്ല . ഫോണിൽ പോലും സംസാരിച്ചിട്ടില്ല.  വൈദേകവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ താൻ ആളല്ല.  കമ്പനി അധികൃതരുടെ അഭിപ്രായം അവരോട്  ചോദിക്കണം. തൻറെ ഭാര്യ വൈദകത്തിന്റെ  ഷെയർ ഫോൾഡർ ആണ്. അത് വാങ്ങാൻ ആരെങ്കിലും വന്നാൽ വിറ്റഴിക്കും. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല.  അതിൻറെ ഭാഗമായാണ്  ഷെയർ ഒഴിയാൻ തീരുമാനിച്ചത്.അത്  അശ്ലീല വീഡിയോ ഇറക്കാൻ  പ്രശസ്തനാണ് വിഡി സതീശൻ.  തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയത് സതീശനാണ്.   വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്റേത്.  സ്വപ്ന സുരേഷിനെ  ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത  നൽകി.  തന്റെ ഭാര്യയുടെ  തലവെട്ടി അവിടെ സ്വപ്നയുടെ ഫോട്ടോവച്ചു.  കഴിഞ്ഞ ദിവസം രാജീവിനൊപ്പം   തന്റെ ഭാര്യയുടെ ചിത്രം ഇറക്കിയതും സതീശനാണ്.     ഏതായാലും പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനം അലങ്കരിക്കും എന്ന വാർത്തക്ക്  കെ റയിൽ പദ്ധതി ഏതാണ്ട് സ്ഥിരീകരണം നൽകി കഴിഞ്ഞു. കെ. റയിലിന്റെ ഓഫീസ് ഉണർന്നു കഴിഞ്ഞു. ഏത സമയത്തും പദ്ധതി പുനരാരംഭിക്കാമെന്ന ചിന്തയാണ് ഉദ്യോഗസ്ഥർക്കുള്ളത്. അതിന് ജൂൺ നാലു വരെ കാത്തിരിക്കണമെന്ന് മാത്രം.    തിരുവനന്തപുരത്ത്  രാജീവ് ചന്ദ്രശേഖർ ജയിക്കും എന്ന കാര്യത്തിൽ ബിജെപിക്ക് ആത്മവിശ്വാസമുണ്ട്. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ പാതിവഴിയിലായതിനാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധി തലസ്ഥാനത്ത് ജയിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യുമെന്ന് പൊതുജനങ്ങളും വിശ്വസിക്കുന്നു. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ തിരുവനന്തപുരത്ത് നടപ്പിലാക്കുമെന്ന് രാജീവ് ദേവരാജ് ഇതിനകം പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിൽ ഇതിനാവശ്യമായ സ്ഥലവും രാജീവ് ചന്ദ്രശേഖർ കണ്ടെത്തിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖരന്റെ വിജയം സംസ്ഥാനത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കരുതുന്നു. അതാണ് കെ. റയിൽ പദ്ധതി പൊട്ടി തട്ടിയെടുക്കാനുള്ള കാരണം.   ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ രാജീവ് ചന്ദ്രശേഖരൻ നടത്തിയ തേരോട്ടം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട് . ചില പ്രാദേശിക ബിജെപി നേതാക്കൾ രാജീവ് ചന്ദ്രശേഖരന്റെ ടീമുമായി വേണ്ടത്ര സഹകരിച്ചിട്ടില്ലെന്ന് ആരോപണം ശക്തമാണ് . എന്നാൽ പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപി നേതാക്കളാണ് തിരുവനന്തപുരത്ത് പ്രചരണ രംഗത്ത് ഇറങ്ങാതിരുന്നത്.  കേന്ദ്രമന്ത്രിയായിരുന്ന വിമരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിൽ ഉണ്ടാക്കിയ ചലനത്തിന്റെ നൂറ്  ഇരട്ടിയാണ് തിരുവനന്തപുരം മണ്ഡലത്തിൽ ചന്ദ്രശേഖർ നടത്തിയത് . ശശി തരൂരിനെക്കാളും   തലയെടുപ്പുള്ള നേതാവായാണ് രാജീവിനെ തിരുവനന്തപുരത്തുകാർ കണ്ടത്. അത് തന്നെയാണ് അദ്ദേഹം മുന്നിലെത്താനുള്ള കാരണവും.   പിണറായി വിജയനുമായി അടുത്ത ബന്ധമാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്.ഡൽഹിയിൽ എത്തുമ്പോഴൊക്കെ മുഖ്യമന്ത്രി മന്ത്രി രാജീവിനെ കാണുമായിരുന്നു. മാത്രവുമല്ല ഇ.പിയുമായുള്ള മന്ത്രി രാജീവിന്റെ ആത്മബന്ധം ഇതിനേറെ സഹായിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് സാമ്രാജ്യമുള്ള ബംഗളുരുവിലാണ് രാജീവും പ്രവർത്തിക്കുന്നത്. അതിനാൽ രാജീവിനെ അവഗണിച്ച് മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാനാവില്ല.       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (25 minutes ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (46 minutes ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (51 minutes ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (57 minutes ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (2 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (2 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (3 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (3 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (3 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (4 hours ago)

Malayali Vartha Recommends