മേയറെ വെള്ളം കുടിപ്പിക്കും! അടുത്ത കേസെടുത്തു.. മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടുവിരലിൽ നിർത്തുന്നു! ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന മേയർ
തലസ്ഥാന നഗരിയെ സ്മാര്‍ട്ടാക്കാനായി കൊണ്ടുവന്ന പദ്ധതിയാണ് സ്മാര്‍ട്ട് റോഡ് പദ്ധതി. പക്ഷേ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട റോഡുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്മാര്‍ട്ടായിട്ടില്ല. തകര്‍ന്ന റോഡിലൂടെ ജനങ്ങള്‍ ദുരിതയാത്ര തുടരുകയാണ്. സാധാരണക്കാര്‍ സഞ്ചരിക്കുന്ന റോഡുകള്‍ വെട്ടിപ്പൊളിച്ച് നഗരയാത്ര നരക യാത്രയാക്കി മാറ്റിയിരിക്കുകയാണ്.
തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.
മഴപെയ്തതോടെ യാത്ര ദുസ്സഹമായി മാറിയിരിക്കുകയാണ്. തലസ്ഥാനത്തെ മറ്റ് റോഡുകളെല്ലാം കുഴിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുമ്പോള്‍ മന്ത്രിമാര്‍ താമസിക്കുന്ന നന്തന്‍കോട് റോഡ് സ്മാര്‍ട്ടായി പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. മന്ത്രി മന്ദിരങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്തി രാജപാതകളാക്കി മാറ്റുകയാണ്.
കേസ് ജൂണില്‍ പരിഗണിക്കും. വീട്ടുകാർക്ക് വലിയ കുഴികൾ ചാടി കടന്നു വേണം പുറത്തുപോകേണ്ടത്. പലരും വീട്ടിൽ നിന്ന് കാർ എടുത്തിട്ട് മാസങ്ങളായി. മഴ തുടങ്ങിയതോടെ നിർമ്മാണം നിലച്ചു. നഗരത്തിലെ 80 റോഡുകളാണ് സ്മാര്‍ട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകള്‍ നവീകരിക്കുന്നത്.
സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു. 28 റോഡുകളുടെ നവീകരണം ഇനി പൂര്‍ത്തിയാക്കാനുണ്ട്.
ക്യത്യമായ ആസൂത്രണമില്ലായമയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. നിര്‍മ്മാണം എന്നു തുടങ്ങിയെന്നും എന്നു പൂര്‍ത്തിയാകുമെന്നും ബോര്‍ഡ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മാന്വലില്‍ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. ഒരു ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന സ്റ്റാച്യൂ- ജനറല്‍ ആശുപത്രി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് രണ്ട് വര്‍ഷം കഴിയുന്നു. മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയോടു ചേര്‍ന്ന് പനവിള ജംഗ്ഷനിലേക്ക് പോകുന്ന കലാഭവന്‍ മണി റോഡിന് അടുത്തകാലത്താണ് ശാപമോക്ഷം ലഭിച്ചത്.
തലസ്ഥാന നഗരത്തില്‍ തകര്‍ന്ന റോഡുകള്‍ ഇനിയുമുണ്ട്. നഗരത്തില്‍ ചാല, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍-ശാസ്താ ക്ഷേത്രം, പൂജപ്പുര വാണിയത്തു ലെയ്ന്‍, അംബുജവിലാസം റോഡ്-മാതൃഭൂമി റോഡ്, സ്റ്റാച്യൂ-അംബുജവിലാസം റോഡ് എന്നിങ്ങനെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ എണ്ണമെടുത്താല്‍ ഒത്തിരിയുണ്ട്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ ഈ റോഡുകളെല്ലാം എന്നെങ്കിലും ശരിയാക്കുമായിരിക്കും.
https://www.facebook.com/Malayalivartha