Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ചൂട് മാറി മഴ ഏറ്റെടുത്തു.... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം തുടരുന്നു; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

21 MAY 2024 08:37 AM IST
മലയാളി വാര്‍ത്ത

അതികഠിന ചൂടിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ. സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരത്ത് പുലര്‍ച്ചെ മുതല്‍ പലയിടത്തും ശക്തമായ മഴയാണ്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ട്രക്കിങ്ങും നിരോധിച്ചു. അതേസമയം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് രണ്ട് പേരെ കാണാതായത്. മീന്‍ പിടിക്കാന്‍ പോയ 63 കാരന്‍ ഗോവിന്ദനെയാണ് പള്ളിക്കല്‍ ആറ്റില്‍ കാണാതായത്. ബിഹാര്‍ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി. രാത്രി വൈകിയും പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്തു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട - വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങള്‍ക്കായി രാത്രി യാത്ര ചെയ്യേണ്ടവര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി യാത്ര ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാവ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. ഇക്കാര്യത്തിലും ജാ?ഗ്രത കൈവിടരുതെന്ന് മന്ത്രി അറിയിച്ചു. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. കഴിവതും ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുതെന്നും പനി ബാധിച്ചാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (12 minutes ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (23 minutes ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (33 minutes ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (6 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (6 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (6 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (6 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (6 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (7 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (7 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (8 hours ago)

കര്‍ണാടകയിലെ കൊടുംകാട്ടില്‍ റഷ്യന്‍ യുവതിയും പെണ്‍മക്കളും  (8 hours ago)

ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി  (8 hours ago)

സിപിഎം നേതാവ് കെ.വി. തോമസ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (8 hours ago)

മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും  (9 hours ago)

Malayali Vartha Recommends