സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിാലണ്, മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുള്ളത്...സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും...
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിാലണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 11.30നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചിട്ടുള്ളത്. യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എഡിജിപിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും. ഗുണ്ടാ നേതാവിൻ്റെ വിരുന്നിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.
ആഭ്യന്തരമന്ത്രിയെന്ന നിലയിൽ വിളിച്ചു ചേർക്കുന്ന പതിവ് യോഗമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. എന്നാൽ സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാവും. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്താനും ഗുണ്ടാ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തിൽ നിർദേശങ്ങൾ ഉയർന്നേക്കും. ഒപ്പം പന്തീരാങ്കാവ് പീഡനക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതായി ആഭ്യന്തര വകുപ്പിന് വിലയിരുത്തലുണ്ട്. യോഗത്തിൽ ഇക്കാര്യം പരാമർശിക്കപ്പെടും.
ഗുണ്ടാ സംഘങ്ങളുമായി ചില ഉന്നത ഉദ്യോഗസ്ഥർ ബന്ധം പുലർത്തുന്നതിൽ മുഖ്യമന്ത്രി വിമർശനമുന്നയിക്കാൻ സാധ്യതയുണ്ട്. ഇന്നലെ പുറത്തുവന്ന ഗുണ്ടാ നേതാവിൻ്റെ വിരുന്നിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം യോഗത്തിൽ പ്രത്യേകമായി പരാമർശിക്കപ്പെട്ടേക്കും. എറണാകുളം അങ്കമാലിയിൽ(Angamaly) ഗുണ്ടാനേതാവ്(Gunda leader) ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്‍പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. നടപടി വൈകില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം 31ന് വിരമിക്കാനിരിക്കാനിരിക്കെയാണ് സാബു വിവാദത്തിൽപ്പെടുന്നത്. നേരത്തെ ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയും ആലപ്പുഴ എസ് പി സസ്പെൻഡ്(suspend) ചെയ്തിരുന്നു.വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പോലീസുകാരൻ.
ആലപ്പുഴ ക്രൈം ഡിറ്റാച്മെൻ്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് ഗുണ്ടാനേതാവ് തമ്മനം ഫൈസലിൻ്റെ വീട്ടിൽ വിരുന്നിനെത്തിയത്. ഇതിനിടെ ഈ വീട്ടിൽ പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചത് വലിയ വാർത്തയായിരുന്നുഇന്നലെത്തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും ഡിവൈ.എസ്.പി സാബുവിനെ സസ്പെൻഡ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം കരമന അഖിൽ വധത്തിന് ശേഷം സംസ്ഥാനത്തുടനീളം പൊലീസ് ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പടികൂടാനുള്ള ഓപ്പറേഷൻ ആഗ്, ലഹരി അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഡി- ഹണ്ട് എന്നിവ നടത്തിവരികയാണ്. ഇതിൻ്റെ വിലയിരുത്തലും യോഗത്തിലുണ്ടാകും. സംസ്ഥാന പൊലീസ് മേധാവിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവിയെ കൂടാതെ ക്രമസമാധാന പാലനം, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, തീരദേശം, ക്രൈം റിക്കാർഡ്സ് ബ്യൂറോ, ആംഡ് പൊലീസ് തുടങ്ങിയവയിലെ എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി തലത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ 26 ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.
https://www.facebook.com/Malayalivartha