പെൺകുട്ടിയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ...
സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മിന്റുകാലിറ്റ (28) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 6:45 മണിയോടുകൂടി പിതാവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പൂവൻതുരുത്ത് ഭാഗത്ത് വച്ച് കഴുത്തിനു പിടിച്ചു വലിച്ച് വണ്ടിയിൽ നിന്നും താഴെയിടുകയായിരുന്നു.
വണ്ടി ഓടിച്ചിരുന്ന പിതാവ് സ്കൂട്ടറുമായി വഴിയിൽ വീഴുകയും ചെയ്തു. വഴിയിൽ വീണ പെൺകുട്ടിയെ ഇയാൾ ആക്രമിക്കുകയുമായിരുന്നു. ബഹളം കേട്ട് സമീപവാസികൾ എത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ മനോജ്കുമാർ കെ.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha