കോട്ടയം എംസി റോഡിൽ എസ് എച്ച് മൗണ്ടിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം : ബസ്സിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി...

എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എസ് എച്ച് മൗണ്ട് സ്വദേശിയായ യു. ബിബീഷിൻ്റെ ലൈസൻസ് ആണ് സംഭവസ്ഥലത്തു നിന്നും ലഭിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. പത്തനംതിട്ടയിൽ നിന്നും മൈസൂർക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ആണ് ബിബീഷിനെ ഇടിച്ചു വീഴ്ത്തിയത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ ബസ് , എസ് എച്ച് മൗണ്ട് ജംഗ്ഷന് തൊട്ടുമുൻപ് സ്കൂട്ടറിൽ തട്ടുകയായിരുന്നു.
നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസ്സിന്റെ പിൻചക്രങ്ങൾക്ക് അടിയിലേക്കാണ് വീണത്. ഇയാളുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അപകടത്തെ തുടർന്ന് ബസ്സും സ്കൂട്ടറും റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി. തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha