സംസ്ഥാനം സഹകരിച്ചാല്‍ ജനങ്ങള്‍ക്ക് അനിവാര്യമായ കാര്യങ്ങള്‍ ആവുന്ന രീതിയില്‍ നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി
സംസ്ഥാനം സഹകരിച്ചാല്‍ ജനങ്ങള്‍ക്ക് അനിവാര്യമായ കാര്യങ്ങള്‍ ആവുന്ന രീതിയില്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി പദത്തിന് ശമ്പളം വേണ്ടെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയുടെ ശമ്പളം ഞാന്‍ എടുക്കില്ല. ഇത് രാജ്യസഭയില്‍ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാര്‍ഗം ഇല്ല. വ്യക്തിപരമായ ബാധ്യതകള്‍ നിറവേറ്റപ്പെടണം.
സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാന്‍ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട'- മന്ത്രാലയത്തില്‍ സ്ഥാനമേറ്റെടുത്തശേഷം സുരേഷ് ഗോപി പ്രതികരിച്ചു. പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറഞ്ഞു.
പഠിച്ച് മന്നന്‍ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നല്‍കും. ടൂറിസത്തെ വിനോദമേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കും. പല രാജ്യങ്ങളിലെയും മാതൃകകള്‍ കൂട്ടിയോജിപ്പിക്കും.കേരളത്തിന്റെ എയിംസിന്റെ കാര്യം ചുമതലയുള്ളവര്‍ തീരുമാനിക്കും. അതിനായി സാധ്യതാപഠനം നടക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha