പിണറായി പുറത്തേക്ക് വിരുദ്ധര്‍ ഒരുമിച്ചു
കാരണഭൂതന്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ഏതു നിമിഷവും ഇളകി വീഴാം. ഒന്നാം നമ്പര്‍ കസേരയുടെ കാലും കൈയും ഇളകിയാടുകയാണ്. പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും ഇടതുമുന്നണിയിലും വേണ്ടാച്ചരക്കായി മാറാന്‍ ഇനി ഒന്നോ രണ്ടോ ആഴ്ചകള്‍ മതിയാകും. സിപിഐയും കേരള കോണ്‍ഗ്രസ് മാണി കോണ്‍ഗ്രസും മാത്രമല്ല സിപിഎമ്മിനുള്ളില്‍തന്നെ ഇരുപതു നേതാക്കള്‍ പിണറായി വിജയനെതിരെ കരുനീക്കം ശക്തമാക്കിയിരിക്കുന്നു. അടുത്ത സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവയ്ക്കണമെന്ന് പരസ്യമായ ആവശ്യം ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.
സിപിഎമ്മിനുള്ളില്‍ എംഎ ബേബിയുടെയും തോമസ് ഐസക്കിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള വിഭാഗീയ ചേരി ശക്തിപ്പെടുകയാണ്. ഇതേ ചേരിയില്‍ ജി സുധാകരനും പി ജയരാജനും കെകെ ഷൈലജയും ഉള്‍പ്പെടെ ഒരു നിര പ്രമുഖരുണ്ടെന്നതാണ് ചരിത്ര നിയോഗം.
എട്ടു വര്‍ഷം മുന്‍പ് തോമസ് ഐസക്കും എംഎ ബേബിയും ഉള്‍പ്പെടെ ഒരു നിര പിണറായി വിജയനെതിരെ ശക്തമായ നീക്കം നടത്തിയെങ്കിലും ഇരുവരെയും പിന്നീട് പിണറായി അപ്രസക്തരാക്കി മാറ്റുകയായിരുന്നു.
കേരളത്തിലെ പിണറായി വിരുദ്ധ ചേരിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശക്തമായ പിന്തുണയുണ്ടെന്നതാണ് ഏറ്റവും രസകരം. പ്രകാശ് കാരാട്ടിന് പിണറായി വിജയനോട് കടപ്പാടുകളുള്ളതിനാല്‍ തല്‍ക്കാലം സംയമനം പുലര്‍ത്തുന്നുവെന്നു മാത്രം.
മുന്‍പ് വിഎസ് അച്യുതാനന്ദനെ ഘട്ടംഘട്ടമായി വെട്ടിനിരത്തി നിഷ്‌ക്രിയമാക്കിയ അതേ രീതിയില്‍ പിണറായി വിജയന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടി വന്നുകൊണ്ടിരിക്കുന്നു. വിഎസിനെ മുന്‍പ് പോളിറ്റ് ബ്യൂറോയില്‍നിന്ന് തരം താഴ്ത്തിയ നടപടിയില്‍ പ്രകാശ് കാരാട്ടിന്റെ ശക്തമായ പിന്‍തുണയുണ്ടായിരുന്നു.
പിണറായിക്കൊപ്പം ഇപി ജയരാജനും എംവി ഗോവിന്ദനും വിഎന്‍ വാസനും ബാലനും ഉള്‍പ്പെടെ എട്ടു പേരുടെ പേരുടെ പിന്‍തുണ മാത്രമാണുള്ളത്. പിണറായി മാറാതെ ഭരണം ശരിയാവില്ലെന്ന നിലപാടിലാണ് സംസ്ഥാന മന്ത്രിസഭയിലെ നാലു മന്ത്രിമാര്‍. ഇടതുമന്ത്രിസഭയിലെ മൂന്നു വനിതാ മന്ത്രിമാരും വന്‍പരാജയമാണെന്ന പൊതു വിമര്‍ശനം ഉയരുമ്പോഴാണ് മന്ത്രിസഭയ്ക്കുള്ളില്‍ നിന്നും പിണറായി വിരുദ്ധവികാരം ശക്തിപ്പെടുന്നത്.
പിണറായി വിജയന്‍ നയം മാറ്റണം എന്ന ഭംഗിവാക്കു മാത്രമാണ് തെരഞ്ഞെടുപ്പ് തോല്‍വി അവലോകനങ്ങളിലൊക്കെയുണ്ടായത്. എന്നാല്‍ പിണറായി വിജയനെ മാറ്റാതെ കേരളവും സിപിഎമ്മും കേരളത്തില്‍ രക്ഷപ്പെടില്ലെന്നും സിപിഎം പ്രസ്ഥാനം ചരിത്രത്തിലേക്ക് തമസ്‌കരിക്കപ്പെടുകയാണെന്നും വിരുദ്ധ ചേരി വൈകാതെ പരസ്യമായി ആവശ്യപ്പെടുമെന്നു തീര്‍ച്ചയാണ്.
വിഭാഗീയത എന്ന പേരില്‍ വിഎസ് ചേരിയെ പിണറായി വിജയന്‍ കേരള മണ്ണില്‍ വെട്ടിനിരത്തി സിപിഎം പിടിച്ചെടുത്ത അതേ ചരിത്രം കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. ഇടുക്കി, എറണാകുളം, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിഎസ് ഗ്രൂപ്പിനുണ്ടായിരുന്ന ആധിപത്യം പിണറായി വെട്ടിനിരത്തി കേരളത്തിലെ എല്ലാ ജില്ലകളിലും ആധിപത്യം നേടി.
അവസാനം ആലപ്പുഴ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസിനെ ആട്ടിപ്പുറത്താക്കുകയും ചെയ്തു. മലമ്പുഴ നിയമസഭാ സീറ്റ് മത്സരിക്കാന്‍ കൊടുക്കാതെ വിഎസിനെ നിര്‍വീര്യമാക്കിയിരുന്നു. ഇതേ രീതിയില്‍ തന്നെ പിണറായി വിജയനും മുഖ്യമന്ത്രിപദവിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറക്കാകുമെന്നു തീര്‍ച്ചയാണ്.
ആലപ്പുഴയില്‍ ഏറെക്കാലമായി പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കുന്ന ജി സുധാകരനെ വൈകാതെ സിപിഎം പുറത്താക്കുമെന്നാണ് സൂചനകള്‍. അടുത്ത ഘട്ടമായി തോമസ് ഐസക്കും പാര്‍ട്ടിയില്‍ നിന്ന് പുറത്താകും. അത്രയേറെ ശക്തമായൊരു ചേരിയാണ് സിപിഎമ്മിനുള്ളില്‍ വളര്‍ന്നിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിക്കെതിരെ നടപടിയെടുക്കാന്‍ പിണറായിക്കു സാധിക്കില്ലാത്ത സാഹചര്യത്തില്‍ ബേബിക്കെതിരെ എന്തു നടപടി എന്നതില്‍ വ്യക്തതയില്ല.
മരുമകന്‍ മുഹമ്മദ് റിയാസിനെ അടുത്ത മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന തടസമായ കെകെ ഷൈലജയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള മറ്റൊരു കരുനീക്കവും പിണറായി പാര്‍ട്ടിക്കുള്ളില്‍ നടത്തി വരികയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കെകെ ഷൈലജയ്ക്ക് സീറ്റ് നിഷേധിക്കുന്നതുള്‍പ്പെടെ നടപടികളാണ് വരാനിരിക്കുന്നത്.
തോല്‍വിയുടെ അടിസ്ഥാന കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി വിജയനോടുള്ള വെറുപ്പും അമര്‍ഷവുമാണെന്ന് സിപിഐ പറഞ്ഞുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതാക്കളും പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള ഓരോ ദിവസങ്ങളും നിര്‍ണായകമായിരിക്കും. പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയെന്നു വരെ തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പിണറായി വിരുദ്ധ ചേരി വന്‍ശക്തിയായി രൂപപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha