തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു...
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. 36 പേര്‍ക്കാണ് എച്ച്വണ്‍ എന്‍ വണും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12508 പേര്‍ 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടി. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്നെല്‍ മരണവും സംശയിക്കുന്നതായും വിവരമുണ്ട്. അതേസമയം മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു.
നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതിലാണ് മൂന്നുപേര്‍ക്ക് രോഗം ഉള്ളതായി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നുപേരും സ്ത്രീകളാണ്. നിലമ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗ ബാധ. ഒഡിഷ സ്വദേശിയായ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha