മരണസംഖ്യയില്‍ വിറങ്ങലിച്ച് ....വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് എട്ടാം നാള്‍... ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തെരച്ചില്‍ നടത്തും, വ്യോമസേന ഹെലികോപ്റ്റര്‍ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക
മരണസംഖ്യയില്‍ വിറങ്ങലിച്ച് ....വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് എട്ടാം നാള്‍... ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റര്‍ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.
അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയില്‍ കൂട്ടമായി സംസ്‌കരിക്കുകയായിരുന്നു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്.
മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്‌കാരം നടത്തിയത്. വൈകുന്നേരം 4 മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ രാത്രിയോടെയാണ് പൂര്‍ത്തിയായത്.
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വിഴിഞ്ഞം തീരത്തെ കുരുന്നുകള്‍ സമാഹരിച്ചത് മുക്കാല്‍ ലക്ഷം രൂപയാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിഴിഞ്ഞം ഹാര്‍ബര്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികളാണ് അവര്‍ സ്വരുക്കൂട്ടിയ 75,000 രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി അദ്ദേഹത്തിന്റെ പക്കല്‍ നേരിട്ട് ഏല്‍പ്പിച്ചത്.
തങ്ങളുടെ സമപ്രായക്കാരെയും മുതിര്‍ന്നവരെയും സഹായിക്കുന്നതിനായി പത്തുകുട്ടികള്‍ അവരുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചും മറ്റുള്ളവര്‍രക്ഷിതാക്കളില്‍നിന്നു ലഭിച്ചതുമായ രൂപയാണ് കൈമാറിയത്.
"
https://www.facebook.com/Malayalivartha