കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി
കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ .പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് പണം അനുവദിച്ചത്.
ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി.
രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് കോര്‍പറേഷന് കൊടുത്തത്.
"
https://www.facebook.com/Malayalivartha