മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി...
മഞ്ചേരിയില്‍ അഭിഭാഷകനെ റോഡ് അരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശി സി.കെ സമദാണ് മരണമടഞ്ഞത്.
പ്രഭാത സവാരിക്കിടെ ഇതുവഴി വന്ന യാത്രക്കാരാണ് റോഡരികില്‍ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha