തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക...ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു സംഭവം...ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി....
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു വിമാനത്തില്‍ നിന്ന് ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നും എയർ ഇന്ത്യ അധികൃതര്‍ അറിയിച്ചു.പുക കണ്ടത് തിരുവനന്തപുരം - മസ്ക്കറ്റ് വിമാനത്തിന്‍റെ എഞ്ചിൻഭാഗത്ത്, യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി,ആശങ്ക വേണ്ടെന്ന് അധികൃതർ.
142 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തം അല്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.എങ്ങിനെ റൂമിൽ നിന്നാണ് യാത്ര തുടങ്ങുന്നതിന് മുൻപാണ് പുക കണ്ടത് . യാത്രയ്ക്ക് മുൻപ് കണ്ടത് കൊണ്ട് തന്നെ ഉടനടി ആള്അകലെ വിമാനത്തിൽ നിന്നും ഇറക്കാനായിട്ട് സാധിച്ചു. പരിശോധനയ്ക്ക് ശേഷം ഇതേ വിമാനത്തിൽ തന്നെ യാത്ര പുറപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത് . ഇത്തരത്തിൽ പുക വരുന്നത് പല ഫ്ലൈറ്റിലും പല സമയത്തും ഉണ്ടാകാറുള്ളതാണ് . എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത് .
പക്ഷെ ഏതായാലും കണ്ടെത്തിയ സ്ഥിതിക്ക് സെക്യൂരിറ്റി മാനദണ്ഡങ്ങൾ ചട്ടപ്രകാരം അത് പരിശോധിച്ച് ഉറപ്പാക്കി ഫിറ്റ്നസ് ഉറപ്പാക്കിയതിൻ ശേഷം മാത്രമേ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ കഴിയു . അതിന്റെ സാങ്കേതിക ക്രമങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നത് . യാത്രക്കാർ പുറപ്പെടുത്തിന് തൊട്ടു മുൻപാണ് ക്രൂ മെംബേർസ് തന്നെയാണ് സ്‌മോക്ക് കണ്ടെത്തിയത് . അവർ തന്നെയാണ് യാത്രക്കാരോട് ഇത് അറിയിച്ചത് . വലിയ ആശങ്ക ഉണ്ടാകുന്ന രീതിയിൽ പുക വന്നിട്ടില്ല . യാത്രക്കാർ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്നും പുക വന്നിട്ടില്ല. 11 മണിക്ക് പുറപ്പെടേണ്ട വിമാനം ആയിരുന്നു ഇത് . ഏതായാലും പരിശോധ നടപടി ക്രമങ്ങൾക്ക് ശേഷം മാത്രമേ പുറപ്പെടുകയുള്ളു. ഫ്ലൈറ്റ് മാറ്റി പുതിയ ഒരു ഫ്ലൈറ്റ് ഏർപ്പെടുത്തേണ്ട ആവശ്യം നിലവില്ല. ഏതായാലും ഗുരുതരമായ പ്രശ്നങ്ങൾ നിലവിൽ ഇല്ല എന്നാണ് എയർ ഇന്ത്യയും വിമാന തവള അധികൃതരും അറിയിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha