കോഴിക്കോട് ജില്ലയിലെ വടകര അഴിയൂര്‍ പഞ്ചായത്തില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍

കോഴിക്കോട് ജില്ലയിലെ വടകര അഴിയൂര്‍ പഞ്ചായത്തില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍. ദേശീയപാതയിലെ കുഞ്ഞിപ്പള്ളി ടൗണില്‍ ദേശീയപാത അതോറിറ്റി സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നു എന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി സംഘടനകളും മഹല്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത നിര്‍മിക്കണമെന്നും ആവശ്യമുണ്ട്.ഹര്‍ത്താലിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണില്‍ റാലിയും നടത്തും.
https://www.facebook.com/Malayalivartha