Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ... പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോ​ഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ...

14 JANUARY 2025 04:35 PM IST
മലയാളി വാര്‍ത്ത

ബോക്സ് ഓഫീസിൽ വലിയ കലക്ഷൻ നേടി മുന്നേറുന്ന മാർക്കോ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. തന്റേതല്ലാത്ത കാരണങ്ങളാൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് ഉണ്ണി മുകുന്ദൻ . പക്ഷെ ഒറ്റദിവസം കൊണ്ടാണ് . തന്റെ ഹേറ്റേഴ്സിനെ പോലും ഫാൻസാക്കി മാറ്റിയിരിക്കുകയാണ് താരം . പാൻ ഇന്ത്യൻ ലെവലിലേക്ക് താരം കുതിച്ചു കയറുകയാണ് . ഇപ്പോഴിതാ അതിന്റെ വിജയത്തിനിടയിലും മറ്റു ചില കാര്യങ്ങളിൽ കൂടെ താരം തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് . താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ.

 

ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോ​ഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.ഉണ്ണി മുകുന്ദന്റെ വാക്കുകൾ: ‘‘ഏറെ കാലത്തെ ആലോചനകൾക്കും വിചിന്തനങ്ങൾക്കും ശേഷം ‘അമ്മ’യുടെ ട്രഷറർ എന്ന നിലയിലുള്ള എന്റെ റോളിൽ നിന്ന് ഒഴിയുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാനെടുത്തു. ഈ സ്ഥാനത്ത് എന്റെ സമയം ഞാൻ ശരിക്കും ആസ്വദിച്ചു, അത് ആവേശകരവും അനുഭവങ്ങൾ നൽകിയതുമായ അവസരമായിരുന്നു. എന്നിരുന്നാലും, സമീപ മാസങ്ങളിൽ, എന്റെ ജോലിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ, പ്രത്യേകിച്ച് മാർക്കോയുടെയും മറ്റു പ്രോജക്ടുകളുടെയും കാര്യങ്ങൾ,

എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു.ഈ ഉത്തരവാദിത്തങ്ങളും പ്രഫഷനൽ ജീവിതത്തിലെ സമ്മർദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയിൽ നിന്നു മാറി, എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു. സംഘടനാപ്രവർത്തനത്തിൽ ഞാൻ എല്ലായ്‌പ്പോഴും എന്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന വർധിച്ചുവരുന്ന പ്രതിബദ്ധതകൾ കണക്കിലെടുത്ത് എനിക്ക് എന്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്.

 

എന്നിരുന്നാലും, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും, സുഗമമായ ഉത്തരവാദിത്ത കൈമാറ്റം ഉറപ്പാക്കുംട്രഷറർ ആയിരുന്ന സമയത്ത് എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, കൂടാതെ ഈ റോളിന്റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. നിങ്ങളുടെ മനസ്സിലാക്കലിനും തുടർച്ചയായ പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.’’‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെയാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിൽ ‘അമ്മ’യുടെ ഭരണസമിതി മൊത്തത്തിൽ രാജിവച്ചൊഴിഞ്ഞിരുന്നു. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങൾ തുടരുന്നതിന് പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്നതു വരെപഴയ നേതൃത്വം തുടരുമെന്നായിരുന്നു അന്ന് വ്യക്തമാക്കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (7 minutes ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (12 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (22 minutes ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (56 minutes ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (1 hour ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (1 hour ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (2 hours ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (2 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (3 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (3 hours ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (3 hours ago)

നിലവിലെ സാഹചര്യം ദോഷം  (3 hours ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (3 hours ago)

സൂര്യദേവന്റെ അപൂർവ ശില്പം  (4 hours ago)

Malayali Vartha Recommends