സങ്കടക്കാഴ്ചയായി.... പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു....

സങ്കടക്കാഴ്ചയായി.... പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു..... സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയയിലെ ലേബര്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള പള്ളിയില്‍ ഇടുക്കി തൊടുപുഴ സ്വദേശി അന്‍സാര്‍ ഹസ്സന്‍ (48) ആണ് മരിച്ചത്. നമസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ മുവാസാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊടുന്നനെയുള്ള അന്‍സാറിന്റെ മരണം സുഹൃത്തുക്കളെയാകെ ദുഃഖത്തിലാഴ്ത്തി.അല്‍ സുവൈദി കമ്പനിയുടെ കീഴില്‍ അല്‍ മആദിന്‍ ഫോസ്‌ഫേറ്റില്‍ ഇലക്ട്രിക്കല്‍ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം മുവാസാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha