സ്‌കൂള്‍വാനില്‍ നിന്നിറങ്ങിയ എട്ടു വയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു

കോഴിക്കോട് കുണ്ടായിത്തോട് സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനം ഇടിച്ചു മരിച്ചു. ചെറുവണ്ണൂര്‍ വെസ്റ്റ് എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയും നല്ലളം സ്വദേശി വി.പി. ഹഫ്‌സലിന്റെ മകളുമായ സന്‍ഹ മറിയം (8) ആണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ശേഷം വാന്‍ പിന്നോട്ട് എടുത്തപ്പോള്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ വാന്‍ കയറിയെന്നാണ് വിവരം. കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു.
https://www.facebook.com/Malayalivartha