വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്.; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്. പുല്ലിനിക്കോട് സ്വദേശി സുനില്‍ദത്താണ് (54) മരിച്ചത്. സഹോദരി ഉഷാകുമാരിയുടെ ഭര്‍ത്താവ് ഷാനിയാണ് സുനിലിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉഷാകുമാരി (46) ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഉഷാകുമാരിയും ഭര്‍ത്താവ് ഷാനിയും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വൈകിട്ട് 6 മണിയോടെ കുടുംബ വീട്ടിലെത്തിയ ഷാനിയും സുഹൃത്തുകളും ഉഷാകുമാരിയുമായി വഴക്കുണ്ടാക്കി.
തുടര്‍ന്ന് ഉഷയുടെ സഹോദരന്‍ സുനില്‍ദത്ത് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരെയും ഷാനി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉഷാകുമാരിയുടെ തലയിലും സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇരുവരെയും ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ സുനില്‍ദത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഉഷാകുമാരിയുടെ നില ഗുരുതരമായതോടെ ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha