സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്‌ച മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇവിടുത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നൽകിയിട്ടുണ്ട്.
ഇന്നലെ ശക്തമായ കാറ്റിലും മഴയിലും കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശനഷ്‌ടം സംഭവിച്ചിരുന്നു. പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു. പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. മരം കടപുഴകി പ്രധാന റോഡുകളിൽ ഗതാഗത തടസമുണ്ടായി. പത്ത് വീടുകൾക്ക് നാശമുണ്ടായി.കിഴക്ക് പടിഞ്ഞാറൻ കാറ്റിന്റെ സംയോജനം മൂലം ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് ശേഷം തുടക്കത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി,തുടർന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ
ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.കോട്ടയത്തുണ്ടായ കനത്ത മഴയ്ക്കിടെ മരങ്ങാട്ടുപള്ളിക്കുസമീപം അണ്ടൂരിൽ സഹോദങ്ങൾക്ക് ഇടിമിന്നലേറ്റു. ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏഴുമണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.കേരളത്തിലെ 14 ജില്ലകളിലുമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തായ മഴ ലഭിച്ചിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ ലഭിച്ചത് 77.7 മില്ലി മീറ്റര്‍ മഴയാണ്. തമ്പാനൂരിലും വഞ്ചിയൂരിലും ഇന്നലെയുണ്ടായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് അനുഭവപ്പെടുന്നതിനാല്‍ കേരളത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത തടസം നേരിടാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
https://www.facebook.com/Malayalivartha