രാജ്യാന്തര സെക്സ് റാക്കറ്റിലെ ഏഴ് പേര്‍ അറസ്റ്റില്‍: പായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ മോചിപ്പിച്ചു

രഹസ്യവിവരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ രാജ്യാന്തര സെക്സ് റാക്കറ്റിലെ ഏഴു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍, 10 നേപ്പാള്‍ സ്വദേശികള്‍ എന്നിവര്‍ ഉള്‍പ്പെടെ 23 പേരെ മനുഷ്യക്കടത്തു സംഘത്തില്‍ നിന്ന് മോചിപ്പിച്ചു. പഹാഡ്ഗഞ്ച് മേഖലയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെയും യുവതികളെയും ചതിയില്‍പ്പെടുത്തി വേശ്യാവൃത്തിക്കായി ഡല്‍ഹിയിലെത്തിക്കുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ആവശ്യക്കാര്‍ എന്ന വ്യാജേനയാണ് പൊലീസ് സെക്‌സ് റാക്കറ്റിനെ സമീപിച്ചത്. പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമാണ് യുവതികളെ ഡല്‍ഹിക്ക് കൊണ്ടുവരുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. നുര്‍ഷേദം ആലം, മുഹമ്മദ് റഹുല്‍ ആലം, അബ്ദുള്‍ മന്നാന്‍, തൗസിഫ് റെക്സ, മുഹമ്മദ് ജാരുള്‍, ഷമീം ആലം, മോനിഷ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha