Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നു: പൈവളിഗയില്‍ 15 കാരിയെയും നാല്പത്തിരണ്ടുകാരണ്ടുകാരനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിൽ വെല്ലുവിളി...

24 MARCH 2025 04:43 PM IST
മലയാളി വാര്‍ത്ത

കാസര്‍ഗോഡ് പൈവളിഗയില്‍ 15 കാരിയെയും നാല്പത്തിരണ്ടുകാരണ്ടുകാരനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നതാണ് അന്വേഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹങ്ങള്‍ മമ്മിഫൈഡ് അവസ്ഥയിലായതാണ് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി മാറിയത്. ഈ മാസം 9 നാണ് 15 കാരിയേയും 42 കാരനേയും പൈവളിഗയിലെ വീടിന് സമീപത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 26 ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ലഭിക്കുമ്പോള്‍ മമ്മി ഫൈഡ് അവസ്ഥയിലായിരുന്നു. 45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയില്‍ താഴെയായിരുന്നു. സമാനമായിരുന്നു 42 വയസുകാരന്റെയും അവസ്ഥ. ആന്തരികാവയവങ്ങളെല്ലാം ചുരുങ്ങിപ്പോയതിനാല്‍ കൃത്യമായ ഫലം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യയുടെ സൂചനയാണ് ലഭിച്ചതെങ്കിലും അതുറപ്പിക്കാന്‍ പൊലീസ് സര്‍ജനോ അന്വേഷണസംഘത്തിനോ സാധിച്ചിട്ടില്ല. ഒപ്പം മരണകാരണവും കണ്ടെത്തേണ്ടതുണ്ട്. അതിനായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലം ലഭിക്കാന്‍ വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ കുട്ടിയുടെ അമ്മയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്ക് പിന്നാലെ കേസില്‍ ഇടപെട്ട ഹൈക്കോടതി കൊലപാതകമാണോ എന്ന സംശയം മുന്നോട്ടുവെച്ചിരുന്നു. 15 കാരിയുടെ മരണത്തില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് അന്വേഷണം വൈകിപ്പിക്കുമായിരുന്നോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസ് ഡയറിയുമായി ഹൈക്കോടതിയില്‍ ഹാജരാവാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. നിയമത്തിനു മുമ്പില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

26 ദിവസമായി കാണാതായിരുന്ന ഇരുവരെയും വീടിന് സമീപമുള്ള മൈതാനത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മണ്ടേക്കാപ്പ് മേഖലയിലെ ഗ്രൗണ്ടിന് സമീപമുള്ള മരത്തിലാണ് തൂങ്ങിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഒരു കത്തിയും കണ്ടെത്തിയിരുന്നു.

52 അംഗ പൊലിസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി. ഏഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരച്ചിലില്‍ പങ്കെടുത്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെ കാണാതായത്. പുലര്‍ച്ചെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുറത്തുപോയ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ആദ്യം മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആവുകയായിരുന്നു. അതേസമയം, അയല്‍വാസിയായ പ്രദീപിന്റെ ഫോണും അതേ ദിവസം തന്നെ സ്വിച്ച് ഓഫ് ആയതിനെ തുടര്‍ന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

കുടുംബം പിന്നീട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പൊലിസ് അന്വേഷണം തുടങ്ങി. കുമ്പള സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് വീടുകള്‍ക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനായ പ്രദീപ് പെൺകുട്ടിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ്. പെൺകുട്ടിയുടെ വീടിന് 200 മീറ്റർ മാത്രം അകലെയുള്ള ഗ്രൗണ്ടിന് സമീപത്തെ അക്കേഷ്യ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. തുടക്കത്തിൽ ഇരുവരുടേയും മൊബൈൽ ലൊക്കേഷൻ മനസിലാക്കി ഇതിനടുത്തടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കർണാടകയിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.


കുട്ടിയെ കാണാതായ ദിവസം തന്നെ പ്രദേശവാസിയായ പ്രദീപിനെയും കാണാതാവുകയായിരുന്നു. ഇതേദിവസമാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കർണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തത്. പല സ്ഥലങ്ങളിൽ വച്ച് പല സമയത്തായി എടുത്ത ചിത്രങ്ങളാണ് അയച്ചുനൽകിയത്. ഇതിലൂടെയാണ് ഇരുവരും ഒരുമിച്ചുണ്ടാകാമെന്ന സൂചന പൊലീസിന് ലഭിച്ചത്. പിന്നാലെ കർണാടക പൊലീസിനെ ബന്ധപ്പെട്ട് കർണാടകയിലും തെരച്ചിൽ നടത്തിയിരുന്നു. കർണാടകയിലേയ്ക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പിച്ചതോടെയാണ് വീടിന്റെ പരിസരത്ത് അന്വേഷണം വ്യാപിപ്പിച്ചത്. തുടർന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (21 minutes ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (28 minutes ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (37 minutes ago)

18ന് കേസ് പരിഗണിക്കും  (42 minutes ago)

26ന് വൈകിട്ട്‌ സന്നിധാനത്തെത്തും.  (51 minutes ago)

തൂങ്ങി മരിച്ച നിലയിൽ...  (59 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കാൻ എസ്ഐടി  (1 hour ago)

വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി ...  (1 hour ago)

.മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം    (1 hour ago)

ഷോക്കടിച്ച് സതീഷ്..! ചാണ്ടിയെ കണ്ട് പേടിച്ച് പിണറായി THE REAL KING MAKER....! ഉമ്മൻ ചാണ്ടി RELOADED  (1 hour ago)

നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന്  (2 hours ago)

അങ്ങനെയെങ്കില്‍ കേസില്ലല്ലോ? പൊട്ടിത്തെറിച്ച് ജസ്റ്റിസ് ബദറുദ്ദീന്‍ 4 ദിവസത്തിനുള്ളിൽ തെളിവുകൾ കിട്ടീരിക്കണം..!മുഖ്യനെ വിരട്ടി  (2 hours ago)

തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും അനാവശ്യ കൂട്ടുകെട്ട് മൂലം ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത  (2 hours ago)

കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം...  (2 hours ago)

ദൗത്യത്തിനായി കുങ്കിയാനകളും...  (3 hours ago)

Malayali Vartha Recommends