കണ്ണൂര്‍ മട്ടന്നൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കണ്ണൂര്‍ മട്ടന്നൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മഞ്ചേരിപ്പൊയിലിലെ എണ്‍പത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയാണ് മരിച്ചത്.
രാവിലെ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. കുളിമുറിയില്‍ തന്നെ വെളളം ചൂടാക്കാനായി ഉപയോഗിക്കുന്ന അടുപ്പുണ്ട്. ഇതില്‍ നിന്ന് തീപടര്‍ന്നതാണോ എന്ന് സംശയിക്കുന്നു. ആത്മഹത്യയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുളിമുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
" f
https://www.facebook.com/Malayalivartha