മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വന്‍ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.... ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു വന്‍ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തുകയായിരുന്നു, പെട്ടെന്ന് പൊട്ടിത്തെറിയുണ്ടായതായും പിന്നാലെയാണ് പുക ഉയര്‍ന്നതെന്നും ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നു. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു.
ഒന്നും കാണാന്‍ സാധിക്കാത്ത വിധം പുക ഉയര്‍ന്നു. ഇതോടെ പല രോഗികള്‍ക്കും ശ്വാസ തടസമടക്കമുള്ള അസ്വസ്ഥകളുണ്ടായി. ആളുകള്‍ പേടിച്ച് ചിതറിയോടി. പിന്നാലെ അത്യാഹിത വിഭാഗത്തിലെ 200ലധികം രോഗികളെ മാറ്റി. സമീപത്തെ മറ്റ് ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റിയത്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും മാറ്റി.അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























