സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിന് തുടക്കം.

സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിന് തുടക്കം. പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണ് പരിപാടിയെന്ന് പറഞ്ഞു.
രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു.
ആര്‍പ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha