സിനിമ സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്.
കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും വളരെയേറെ സജീവമായിരുന്നു വിഷ്ണു പ്രസാദ്. രണ്ട് പെണ്‍ മക്കളാണുള്ളത്.
അതേസമയം വിഷ്ണു പ്രസാദിന്റെ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയ്യാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
"
https://www.facebook.com/Malayalivartha