യൂറോപ്പ കോണ്‍ഫറന്‍സിന്റെ ആദ്യപാദ സെമി ഫൈനലില്‍ ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം...

യൂറോപ്പ കോണ്‍ഫറന്‍സിന്റെ ആദ്യപാദ സെമി ഫൈനലില്‍ ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം. സ്വീഡിഷ് ക്ലബ്ബായ ജുഗാഡനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്.
ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റീനയെ 2-1നാണ് ബെറ്റീസ് വീഴ്ത്തിയത്. ജുഗാഡന്റെ ഹോം ഗ്രണ്ടില്‍ നടന്ന മത്സരത്തിലാണ് ചെല്‍സി തകര്‍പ്പന്‍ കളി പുറത്തെടുത്തത്. 12-ാം മനിറ്റില്‍ ജെയ്ഡെന്‍ സാഞ്ചോയിലൂടെ ചെല്‍സി ലീഡ് നേടി.
എന്‍സോ ഫെര്‍ണാണ്ടിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ആദ്യപകുതി അവസനിക്കാനിരിക്കെ എല്‍സോ നല്‍കിയ പാസില്‍ നിന്നും 43-ാം മിനിറ്റില്‍ നോനി മദുകെ ചെല്‍സി ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയിലും ചെല്‍സി മുന്നേറ്റം തുടര്‍ന്നു.
59-ാം മിനിറ്റിലും 65-ാം മിനിറ്റിലും നിക്കോളാസ് ജാക്സണ്‍ ഇരട്ടഗോളുമായി തിളങ്ങി. ഇസക് അലക്സാണ്ടര്‍ അലെമയേഹുവാണ് ജുഗാഡനായി ആശ്വാസ ഗോള്‍ നേടിയത്. തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഫറന്‍സ് ലീഗ് ഫൈനല്‍ ലക്ഷ്യമിടുന്ന ഫിയോറെന്റീനക്കെതിരെ മികച്ച കളിയാണ് റയല്‍ ബെറ്റിസ് പുറത്തെടുത്തത്.
https://www.facebook.com/Malayalivartha