2024 25 അധ്യയന വര്‍ഷത്തെ സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

2024 25 അധ്യയന വര്‍ഷത്തെ സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. മേയ് എട്ടിന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ നല്‍കുന്ന സൂചനകള്‍.
പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സി.ബി.എസ്.ഇ അധികൃതര്‍ പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കും. യോഗത്തിലാണ് പരീക്ഷ തീയതിയെ കുറിച്ച് തീരുമാനമാവുക. ഇതുവരെ അത്തരത്തിലൊരു യോഗം ചേര്‍ന്നിട്ടില്ല.
ഇത്തവണ 44 ലക്ഷം വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ എഴുതിയത്. 10ാം ക്ലാസില്‍ മാത്രം 24.12 ലക്ഷം വിദ്യാര്‍ഥി പരീക്ഷയെഴുതി. 12ല്‍ 17.88 ലക്ഷം വിദ്യാര്‍ഥികളും.2025 ഫെബ്രുവരി 15നും മാര്‍ച്ച് 18നുമിടയിലാണ് സി.ബി.എസ്.ഇ 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടന്നത്.
ഫെബ്രുവരി 15നും ഏപ്രില്‍ നാലിനുമിടയിലായി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയും നടന്നു. കഴിഞ്ഞ തവണ 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 93.60 ശതമാനമായിരുന്നു വിജയം. 12ല്‍ 87.98ഉം.
പരീക്ഷാഫലം സംബന്ധിച്ച വിവരങ്ങള്‍ക്ക് എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കാവുന്നതാണ് .
"
https://www.facebook.com/Malayalivartha