മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ

സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറിയിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു. താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് െപൺ മക്കളാണുള്ളത്
കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മരുന്നു കൊണ്ട് രോഗം ഭേദമാകാത്ത അവസ്ഥയില്‍ വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരിക്കാണ് സഹപ്രവര്‍ത്തകര്‍. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ അടിയന്തര സഹായമായി ഒരു തുക നല്‍കിയിട്ടുണ്ട്. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ 'ആത്മ'യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും നടന്‍ കിഷോര്‍ സത്യവും പറഞ്ഞു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണ് വിഷ്ണു പ്രസാദിന് ഉള്ളത്.
'നടന്‍ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി വയ്ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും. നമ്മുടെ സംഘടനയായ ആത്മയ്ക്ക് വളരെ ചെറിയ തുകയേ സഹായിക്കാന്‍ കഴിയൂ, ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് വലിയ ഫണ്ട് ഉള്ള സംഘടനയല്ല'- കിഷോര്‍ സത്യം പറഞ്ഞു.
കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം.
അതേസമയം സീരിയലിലെ പുരുഷന്മാരൊക്കെ പൗരുഷം ഇല്ലാത്തവരാണെന്ന് മുമ്പ് വിഷ്ണു പറഞ്ഞിരുന്നു. സീരിയലിലെ നടന്മാര്‍ക്ക് കിട്ടുന്ന വേഷങ്ങളെല്ലാം വെറും പോഴന്മാരുടേതാണെന്നാണ് വിഷ്ണു പ്രസാദ് പറയുന്നത്. സീരിയലില്‍ പ്രധാന്യം സ്ത്രീകളുടെ കഥാപാത്രങ്ങള്‍ക്കാണ്. ഭൂരിഭാഗം സീരിയലുകൡും സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. അങ്ങനെയുള്ള കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നടന്‍ പറഞ്ഞു. ഒന്നിനെ കുറിച്ചും പ്രതികരിക്കാത്ത ഭാര്യ പറയുമ്പോള്‍ മിണ്ടാതെ അകത്തേക്ക് പോവുന്ന ഒട്ടും പൗരഷം ഇല്ലാത്ത പുരുഷന്മാരെയാണ് സീരിയലുകളില്‍ കാണിക്കുന്നത്. പിന്നെയും അമ്മായിയമ്മമാര്‍ക്കാണ് സീരിയലില്‍ സ്ഥാനം കൂടുതലുള്ളത്. അവര്‍ പാട്ട് സാരിയൊക്കെ ഉടുത്ത് ആഭരണമൊക്കെ ഇട്ട് വരും. അതവര്‍ക്ക് കിട്ടുന്ന ചാന്‍സാണ്. ശരിക്കും ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യമായിരിക്കണമെന്നല്ല. പക്ഷേ നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കണം. അല്ലാതെ എനിക്കെന്റെ തീരുമാനമുണ്ടെന്ന് പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. ഞാന്‍ പറയുന്ന എന്തും കേട്ടേ പറ്റൂ എന്നല്ല. ചെയ്യാന്‍ പാടില്ലാത്തത് ചെയ്യാന്‍ പറയില്ലല്ലോ. നല്ലതിന് വേണ്ടി പറയുമ്പോള്‍ താല്‍പര്യമില്ലെന്ന് പറയുന്നത് ഒരു അഭിപ്രായ വ്യത്യാസത്തിലേക്ക് എത്തിക്കും. പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും. രണ്ടെണ്ണം വെച്ച് കൊടുക്കും എന്നല്ലാതെ, വേറൊന്നും ചെയ്യാനില്ല. മക്കളെ തല്ലുന്നത് പോലെ തന്നെയാണ് ഭാര്യയെയും തല്ലുന്നത്. അവര്‍ നന്നാവാന്‍ വേണ്ടിയായിരിക്കുമല്ലോ അങ്ങനൊരു അടി കൊടുക്കുന്നതെന്ന് വിഷ്ണു ചോദിക്കുന്നു. അപ്പോള്‍ തിരിച്ച് തല്ലിയാലോ എന്ന ചോദ്യത്തിന് അത് കൊള്ളുക, എന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും നടന്‍ സൂചിപ്പിച്ചു. പക്ഷേ ഇതെല്ലാം സ്‌നേഹത്തിന്റെ പുറത്തുള്ള ധാരണയുടെ പുറത്ത് പോവുന്നതാണ്. ഭര്‍ത്താവ് ഭാര്യയെ തല്ലും, തിരിച്ച് ഭാര്യയും തല്ലും. രാവിലെ എഴുന്നേറ്റ് വീണ്ടും വഴക്ക് എന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. അതിലൊരു കാര്യവുമില്ലെന്ന് നടന്‍ പറയുന്നു. രണ്ട് പേരും പരസ്പരം നന്നാവാന്‍ വേണ്ടിയാണ് ഈ അഭിപ്രായ വ്യത്യാസമെന്ന ബോധം വേണം. ഇപ്പോള്‍ ഒരു അടി ഉണ്ടായാല്‍ അന്നേരം തന്നെ പോലീസില്‍ വിളിച്ച് പരാതിപ്പെടും. കാലം അങ്ങനെ മാറിയിരിക്കുകയാണ്. ഇതെല്ലാം ഓരോ വ്യക്തികളെ ആശ്രയിച്ച് ഇരിക്കും. എല്ലാത്തിലും സമത്വമൊന്നും വേണ്ട. അതൊരിക്കലും സാധിക്കില്ല. ഓഫീസുകളില്‍ ചിലപ്പോള്‍ നടക്കും. അതല്ലാതെ പുരുഷന് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്ക് സാധിക്കണമെന്നില്ല. എല്ലാം ഒരുപോലെ ആയിരിക്കണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇത്രയും പുരോഗമനം വന്നെന്ന് പറഞ്ഞാലും ഇപ്പോഴും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കില്ല. കാരണം ഒട്ടും സുരക്ഷിതത്വം നമ്മുടെ നാട്ടില്‍ പോലുമില്ലെന്ന് വിഷ്ണു പ്രസാദ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha