Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

02 MAY 2025 04:51 PM IST
മലയാളി വാര്‍ത്ത

കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ കൗതുകത്തോടെ വീക്ഷിക്കുന്നു. ഇവരൊക്കെ ഓട്ടോ റിഷാത്തൊഴിലാളികളാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിക്ഷാ ഡ്രൈവർമാർ - അവർ എന്താണ് ഇത്ര കൗതുകത്തോടെ നോക്കുന്നത്? ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ മെയ്ദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പോസ്റ്ററാണിത്. പുതിയ റൂട്ട് പുതിയ കൂട്ട് എന്ന ടാഗ് ലൈനോടെ യാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളിക്കൂട്ടായ്മയുടെ ആശംസകൾ .ചിത്രത്തെ സാധാരണക്കാരൻ്റെ വികാരപ്രകടനമായി കാണാം.
മലബാറിൻ്റെ പശ്ചാത്തലത്തിൽ അവിടുത്തെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് വടക്കൻ തേരോട്ടം.

ഇമോഷനും പ്രണയവുമൊക്കെ കൂടിച്ചേർന്ന ഒരു ചിത്രം. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ബി.ടെക്കു കഴിഞ്ഞിട്ടും വൈറ്റ് കോളർ ജോബ് മാത്രം പ്രതീക്ഷിക്കാതെ ഓട്ടോറിഷാഓടിക്കാനാ റങ്ങിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമിക്കുന്നതാണ് ഈ ചിത്രം. പുതുമുഖം ദിൽന രാമകൃഷ്ണനാണു നായിക. ഒപ്പം മാളവികാ മേനോനുമുണ്ട്. തെന്നിൻഡ്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

നിർമ്മാണ പ്രവർത്ത നങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു. കോഴിക്കോട്, വടകര ഓഞ്ചിയ എടച്ചേരി, ഏറാമല,ഇരിങണ്ണൂർ, ചോറോട്, എന്നിവിടങ്ങളിലും ഒറ്റപ്പാലത്തുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സുധി പറവൂർ, സലിം ഹസൻ, ദിലീപ് മേനോൻ,നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ, ദിനേശ് പണിക്കർ, മോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജയിൽ മൻസുമാധവ, അരുൺ പുനലൂർ,മധുരിമഉണ്ണികൃഷ്ണൻ,ബ്ലെസൻ കൊട്ടാരക്കര കല സുബ്രമണ്യം, അംബികാ മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ,സബിത, കൃഷ്ണവേണി അർച്ചന, വിദ്യാ വിശ്വനാഥ്, അനില തനു വേദി, ശീതൾ എന്നിവരും മുഖ്യ വേഷങ്ങളിലത്തുന്നു.

തിരക്കഥ, സംഭാഷണം - സനു അശോക്
ഗാനങ്ങൾ - കൈതപ്രം ഹസീന എസ്. കാനം
സംഗീതം ബേണി -ടാൻ സൺ
ഛായാഗ്രഹണം- പവി.കെ വി.
എഡിറ്റിംഗ്- ജിതിൻ.ഡി.കെ.
കലാസംവിധാനം - ബോബൻ
മേക്കപ്പ് - സിനൂപ് രാജ്.
കോസ്റ്റ്യം - ഡിസൈൻ- സൂര്യ ശേഖർ.-ജോബിൻ വറുഗീസ്.സൂര്യ എസ് സുഭാഷ്.
കോ പ്രൊഡ്യൂസേഴ്സ് _ ജോബിൻ വർഗീസ്,
എക്സിക്കുട്ടീവ് - പ്രൊഡ്യൂസേർസ് സുനിൽ നായർ, സനൂപ് എസ് ,ദിനേശ്കുമാർ,സുരേഷ് കുമാർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിഷ്ണു ചന്ദ്രൻ കോഴിക്കോട്.
സ്റ്റിൽസ്-ഷിക്കു പള്ളിപ്പറമ്പിൽ
പ്രൊജക്റ്റ് ഹെഡ്ഡ് - അമൃതാ മോഹൻ.
പ്രൊഡക്ഷൻ കൺട്രോളർ - എസ്റ്റാൻ.കെ. എസ്തപ്പാൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends