ചാര്‍ധാം യാത്രയുടെ ഭാഗമായി കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...

ചാര്‍ധാം യാത്രയുടെ ഭാഗമായി കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്.
12,000 ത്തിലധികം തീര്‍ത്ഥാടകരാണ് രാവിലെ ക്ഷേത്രത്തിലെത്തിയത്. യമുനോത്രി, ഗംഗോത്രി ധാമുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. മെയ് നാലിനായിരിക്കും ബദരിനാഥ് ധാമിന്റെ കവാടം തുറക്കുക.റോസാപ്പൂക്കളും ജമന്തി പൂക്കളും കൊണ്ട് അതിമനോഹരമായാണ് കേദര്‍നാഥ് ക്ഷേത്രകവാടങ്ങള്‍ അലങ്കരിച്ചിരുന്നത്.
നേപ്പാള്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന പൂക്കളാണ് അലങ്കരിക്കാന്‍ ഉപയോഗിച്ചത്. രാവിലെ അഞ്ച് മണിമുതല്‍ പൂജകള്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും പൂജയില്‍ പങ്കെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha