അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സണ്‍റൈസേഴ്‌സിനെ രക്ഷിക്കാനായില്ല.. ടൈറ്റന്‍സിന്റെ വിജയം .38 റണ്‍സിന്

ഓപണര്‍ അഭിഷേക് ശര്‍മ നേടിയ അര്‍ധ സെഞ്ച്വറിക്കും (74) സണ്‍റൈസേഴ്‌സിനെ രക്ഷിക്കാനായില്ല. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സ് 186 റണ്‍സില്‍ അവസാനിച്ചു. 38 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം.ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതായി.
സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് - 20 ഓവറില്‍ ആറിന് 224, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - 20 ഓവറില്‍ ആറിന് 186. മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച് തുടങ്ങിയ സണ്‍റൈസേഴ്‌സിന് അഞ്ചാം ഓവറില്‍ സ്‌കോര്‍ 49ല്‍ നില്‍ക്കെ ട്രാവിസ് ഹെഡിനെ നഷ്ടമായി. 16 പന്തില്‍ 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ സ്‌കോറുയര്‍ത്തി.
17 പന്തില്‍ 13 റണ്‍സ് മാത്രം നേടിയ കിഷന്‍, പത്താം ഓവറില്‍ പുറത്തായി. ഇതോടെ അഭിഷേകിന് കൂട്ടായി ഹെയ്ന്റിച് ക്ലാസനെത്തി. മികച്ച രീതിയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ അഭിഷേക് 15-ാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
41 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 74 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ടൈറ്റന്‍സ് മത്സരത്തില്‍ പിടിമുറുക്കി. 23 റണ്‍സെടുത്ത ക്ലാസനെ വിക്കറ്റിനു പിന്നില്‍ ജോസ് ബട്ട്‌ലര്‍ പിടിച്ചു പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ അനികേത് വര്‍മ (3) കൂടി പുറത്തായതോടെ സ്‌കോര്‍ അഞ്ചിന് 145 എന്ന നിലയിലായി. കമിന്ദു മെന്‍ഡിസ് സംപൂജ്യനായി മടങ്ങി. നേരിട്ട ആദ്യ പന്തില്‍ താരം ബട്ട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡി (21), പാറ്റ് കമിന്‍സ് (19) എന്നിവര്‍ പുറത്താകാതെ നിന്നു. ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha