വീണ മൗനം വെടിഞ്ഞതെന്തുകൊണ്ട്? ബേബിയുടെ റോൾ നിർണായകം യച്ചൂരിയല്ല ബേബി ! പിണറായി ഞെട്ടി

സിഎംആർഎല്ലിൽ നിന്നു സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ലെന്നാണ് വീണാ വിജയൻ പറയുന്നത്. എസ്എഫ്ഐഒക്ക് മൊഴി നൽകി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിധം മൊഴി നൽകിയിട്ടില്ല. താനോ എക്‌സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി.
ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുവെന്നും വീണ വിജയൻ കുറിപ്പിലൂടെ വ്യക്തമാക്കി.
സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായാണ് എസ്എഫ്ഐഒ കുറ്റപത്രം. കുറ്റപത്രത്തിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം, സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതൽ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ കൈമാറി. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്.
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്. ഏറെ വിവാദമായ മാസപ്പടി വിവാദക്കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ചെന്നൈയിലെ ഓഫീസിൽ കഴിഞ്ഞ ഒക്ടോബറിൽ ഹാജരായാണ് വീണാ വിജയൻ മൊഴി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്.ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ് വീണക്കൊപ്പം ഉണ്ടായിരുന്നു.
പല തവണയായി വീണയുടെ കമ്പനിയായ എക്സാലോജികിൽ നിന്ന് എസ്എഫ്ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന വിമർശനം മുൻപും നിലനിന്നിരുന്നു. അനധികൃതമായി സിഎംആർഎല്ലിൽ നിന്നും വീണാ വിജയനും കമ്പനിയും പണം നേടിയെടുത്തുവെന്നാണ് കേസ്.
1.72 കോടിയാണ് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും എക്സാലോജിക് മാസപ്പടിയായി കൈപ്പറ്റിയത്. അന്വേഷണത്തിന്റെ അന്തിമഘട്ടവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മൊഴിയെടുപ്പ് തുടരുകയായിരുന്നുവെന്നാണ് സൂചന. രണ്ടാഴ്ച മുൻപ് കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരെയും സിഎംആർഎൽ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തിയിരുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ കൈമാറാൻ വീണാ വിജയനോട് എസ്എഫ്‌ഐഒ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഇത് എക്സാലോജിക് കൈമാറിയതായും വിവരമുണ്ട്. ആ രേഖകളുടെ അടിസ്ഥാനത്തിലാണ് വീണാ വിജയനിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് തവണയായാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് സൂചന
ഇമെയിൽ മുഖാന്തരവും രേഖകളുമൊക്കെയായി നേരത്തെ നൽകിയ വിവരങ്ങൾ വീണ മൊഴിയായി ആവർത്തിച്ചു. ഐടി എക്സ്പേർട്ട് എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കാണ് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയത് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വീണ ചെയ്തതെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. സിഎംആർഎല്ലും എക്സലോജിക്കുമായി ബന്ധമുള്ള ചില ഇടപാടുകളിൽ എസ്എഫ്ഐഓ വിവരം തേടി. അന്നേ ദിവസം രാത്രി തന്നെ തിരികെ തിരുവനന്തപുരത്ത് എത്തി. അതീവ രഹസ്യമായിക്കായിരുന്നു വീണയുടെ യാത്ര. ചെന്നൈയിലെത്തി താൻ മൊഴി നൽകിയതായി ആദ്യമായാണ് വീണ സമ്മതിച്ചത്. ഇത്രയും കാലം മാസപ്പടി വിവാദത്തിൽ വീണ മൗനം തുടർന്നിട്ടേയുള്ളു. സീതാറാം യച്ചൂരി പോലും കാണിക്കാത്ത ധൈര്യം ബേബി കാണിച്ചതോടെയാണ് വീണ മൗനം ഉപേക്ഷിച്ചത് . അതിന് ബേബിയെ പ്രകോപിപ്പിച്ചത് കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് നടന്ന എ.കെ. ജി, സെന്റർ ഉദഘാടനമാണ്. ബേബി അഖിലേന്ത്യാ സെക്രട്ടറിയാണെങ്കിലും പുതിയ എ.കെ. ജി.സെന്ററിൽ ബേബിയുടെ സ്ഥാനം വരുത്തിയിലായിരുന്നു.ബേബിയെ പിണറായിയും എം.വി. ഗോവിന്ദനും പൂർണമായി അവഗണിച്ചു.പിണറായിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചപ്പോൾ അതിൽ ബേബിക്ക് നീക്കിവച്ചത് സ്റ്റാമ്പ് സൈസ് ചിത്രം മാത്രമായിരുന്നു. ഇത്രയും അവഗണന മുമ്പൊരു ജനറൽ സെക്രട്ടറിയും അനുഭവിച്ചിട്ടില്ല. അതിന് പിന്നാലെയാണ് പരസ്യപ്രതികരണവുമായി വീണ രംഗത്തെത്തിയത്. തന്നെ പിണറായിക്ക് താൽപര്യമില്ലെന്ന് ബേബിക്ക് നന്നായറിയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് എതിരായ ആരോപണത്തിൽ സി പി എം ജനറൽ സെക്രടറി എം.എ. ബേബി ഇനി പ്രതികരിച്ചേക്കില്ല. വീണക്കെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ബേബി പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കേരള കാര്യം എന്നാണ് ബേബി പറയുന്നത്. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ ബേബിയെ സ്വീകരിക്കാൻ എം.വി. ഗോവിന്ദനും പിണറായിയും എത്താത്തതിലുള്ള ഈർഷ്യ ബേബിക്കുണ്ട്. . ബേബി പ്രതികരിക്കാതിരുന്നപ്പോൾ ഗോവിന്ദൻ പ്രതികരിച്ചതും പുതിയ നീക്കങ്ങളുടെ ഭാഗമാണ്. ചുരുക്കത്തിൽ വീണാ ടി സി പി എം എന്ന പ്രസ്ഥാനത്തിലും വെടിമരുന്നിട്ടു.
എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാൽ പിണറായി വിജയന്റെ പേരിലേക്ക് എത്തും. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള കരാർ തുകയാണ് കൈമാറിയിട്ടുള്ളത്. സാമ്പത്തിക ഇടപാട് സുതാര്യമാണ്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കേസ് രൂപപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്. രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടി തന്നെ ഉണ്ടാക്കിയതാണ് കേസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്തും ഇതേ സാഹചര്യമായിരുന്നു. കേന്ദ്ര ഏജൻസികൾ പലപ്പോഴും എടുക്കുന്ന നിലപാടുകൾ ഏകപക്ഷീയമായി സർക്കാരിനും ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിനും എതിരെയുള്ളതാണ്. എന്താണ് അവരുടെ ലക്ഷ്യമെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ ഉന്നയിച്ച കാര്യങ്ങൾ എങ്ങനെയാണോ ഇല്ലാതായത് അതുപോലെ ഇപ്പോഴത്തെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണവും ആവിയായി തീരും. അതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. കേരളത്തിൻറെ മുഖ്യമന്ത്രിയെ തകർക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണ് നീക്കം. ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് സാധിക്കും. തെറ്റായ പ്രചാരവേലയും കള്ള പ്രചാരണവും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയെ തകർക്കാനുള്ള നീക്കം നടക്കുന്നു എന്ന എം.വി.ഗോവിന്ദന്റെ പോയിന്റ് പുതിയതാണ്. ഇതുവരെയും അദ്ദേഹം ഇത്തരം ഒരു ന്യായം ഉന്നയിച്ചിട്ടില്ല. ഇതിൽ നിന്നും പിണറായിക്കെതിരായ നീക്കം വരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ഫലത്തിൽ പിണറായിയാണ് കേസിലെ പ്രതി. മകൾ വീണ ടി അല്ല. ബേബി പ്രതികരിക്കാതിരുന്നാൽ വരും ദിവസങ്ങളിൽ പിണറായിക്ക് സംഭവിക്കാൻ പോകുന്നത് വലിയ അപകടമാണെന്ന് മനസിലാക്കാം. ഇല്ലെങ്കിൽ വീണ മിണ്ടില്ല.
ഇത് എം.എ. ബേബിയുടെ മധുരപ്രതികാരമാണ്. പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച് കൊല്ലത്ത് നിന്ന് പിണറായി ബോധപൂർവം നാടു കടത്തിയ എം.എ ബേബി സി.പി എം ജനറൽ സെക്രട്ടറിയായത് വിധി വൈപരീത്യമാണ്. എന്നാൽ പിണറായി കരുതുന്നത് പോലെ നിസാരമായിരിക്കുകയില്ല ഇനി കാര്യങ്ങൾ. കോടിയേരിയുടെ മകനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നു. കോടിയേരിക്ക് മകന്റെ കുറ്റകൃത്യത്തിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. എന്നിട്ടും കോടിയേരി മാറി നിന്നു. മകൾ കേസിൽ പ്രതിയായിട്ടും പിണറായിക്ക് കുലുക്കമില്ല. എന്നാൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ബേബി പിണറായിയെ വെറുതെ വിടുമെന്ന് കരുതാനാവില്ല.
കോടിയേരിക്ക് നൽകാത്ത നീതി ബേബി പിണറായിക്ക് നൽകുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ നീതി കിട്ടിയാൽ തന്നെ പിണറായി പെടാപാടുപെടും. കാരണം തനിക്കിട്ട് വെട്ടിയ വെട്ട് ബേബിക്ക് നന്നായറിയാം.
ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.പാർട്ടിയുടെ ശക്തി ഇനി ബേബി കാണിച്ചുകൊടുക്കും. ഇത്രയും കാലം പിണറായിക്ക് ഉണ്ടായിരുന്ന അപ്രമാദിത്വം ഇതോടെ ഇല്ലാതാകും.കേന്ദ്രത്തിലെ വിവിധ ഏജൻസികൾ വീണയെ ചുറ്റാൻ ഒരുങ്ങുന്നതും ഈ സാഹചര്യത്തിലാണ്.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. കുറ്റപത്രം സ്വീകരിച്ച് കേസെടുത്തത്തിനെ തുടർന്ന് എതിർകക്ഷികൾക്ക് സമൻസ് അയക്കുന്ന നടപടികൾ വിചാരണ കോടതി പൂർത്തിയാക്കും. ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. വീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും.എന്നാൽ ഹൈക്കോടതിയുടെ രണ്ടു മാസത്തെ സ്റ്റേ നിലവിലുണ്ട്. ഇതിൽ ഒന്നര മാസം ബാക്കിയുണ്ട്.
114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തിൽ കേസെടുത്തത്. എല്ലാ പ്രതികൾക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെന്നും വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ചെയ്യാത്ത തൊഴിലിന് മുഖ്യമന്ത്രിയുടെ മകൾ എന്ന പ്രിവിലേജ് ഉപയോഗിച്ച് വീണ മാസപ്പടി വാങ്ങിയെന്നാണ് കേസ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരന്വേഷണമാണ് ഇ.ഡി. നടത്താൻ പോകുന്നത്.അതായത് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ശശിധരൻ കർത്തയുടെ കമ്പനിക്ക് എന്തെല്ലാം സൗജന്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്? അതായത് വരും ദിവസങ്ങൾ നിർണായകം എന്നാണർത്ഥം.ഇതിനിടയിലാണ് ബേബിയുടെ കുത്ത്!
https://www.facebook.com/Malayalivartha