ശ്രീവത്സം വീട്ടിൽ വിജയകുമാറിനും, ഭാര്യയ്ക്കും അന്തിമോപചാരമർപ്പിച്ച് മന്ത്രി വി. എൻ വാസവനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ..

കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട വ്യവസായി വിജയകുമാർ ഭാര്യ ഡോ. മീര എന്നിവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവാതിക്കലിലെ വീട്ടിലെത്തിച്ചു. മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
മൃതദേഹങ്ങൾ രാവിലെ വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ വിജയകുമാറിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും അടുത്ത സുഹൃത്തുക്കളും അടക്കം നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. 11 മണിയോടെയാണ് മൃതദേഹങ്ങൾ തിരുവാതുക്കലിലെ ശ്രീവത്സം വീട്ടിലെത്തിച്ചത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ.
https://www.facebook.com/Malayalivartha