Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി

01 MAY 2025 05:23 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്റെ പൊലകുളി അടിയന്തരത്തിന് നേരം കുറിച്ച് ഇന്ത്യ കാത്തിരിക്കുമ്പോള്‍ പാക്കിന്റെ തലയെടുക്കാന്‍ ഇറങ്ങി ബലൂച് ലിബറേഷന്‍ ആര്‍മിയും അതിന്റെ കൂടെ ഇടിത്തീ പോലെ തൊട്ടയല്‍വക്കത്ത് നിന്ന് താലിബാനും ഇറങ്ങി. ഇന്ത്യാ പേടിയില്‍ പാക് പട്ടാളം കൂട്ടരാജിവെച്ച് ഓടുകയാണ്. ശത്രുക്കള്‍ ഇരച്ചുകയറുന്നത് തടയാന്‍ പോലും സൈന്യം ഇല്ലാത്ത ഗതികേടിലേക്ക് പാക് ഭരണകൂടം. ബിഎല്‍എ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് പാക് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് സൈനിക മേധാവി അസിം മുനീറിന്റെ നെഞ്ചത്തേക്കുള്ള അടി. എങ്ങനെയാണെന്ന് വെച്ചാല്‍ പ്രശ്‌നം പരിഹരിച്ചോളാന്‍ പറഞ്ഞ് കൈയ്യൊഴിഞ്ഞ് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഒരുവശത്ത് ഇന്ത്യ ആക്രമിക്കുമെന്ന ഭീതി മറുവശത്ത് ബലൂച് ലിബറേഷന്‍ പേടി. കരഞ്ഞുനിലവിളിക്കുകയാണ് അസിം മുനീര്‍. ആട്ടയും അരിയും കൊടുക്കുന്ന ഇന്ത്യയോടുള്ള കൂറ് കാണിക്കുകയാണ് താലിബാനെന്നും അസിം മുനീര്‍ മോങ്ങലോട് മോങ്ങല്‍.

പാകിസ്ഥാന്‍ സേനയ്ക്ക് മൂന്നിടത്ത് നിന്നാണ് അടി ഒരുങ്ങുന്നത്. തിരിച്ചടിക്ക് കര നാവിക വ്യോമ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ കൂടെ താലിബാന്‍ സേന അതിര്‍ത്തിപ്രദേശങ്ങളില്‍ ആക്രമണം നടത്തി ചില പാകിസ്ഥാന്‍ പോസ്റ്റുകള്‍ പിടിച്ചെടുത്ത് മുന്നേറുന്നു. ഇടിത്തീപോലെ സ്വന്തം രാജ്യത്തിനകത്ത് ബിഎല്‍എയും പാകിസ്ഥാന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടികളാണ് നല്‍കുന്നത്. ഭീകരവാദം വളര്‍ത്തിയ പാക്കിനെ അതേ ഭീകരവാദം വിഴുങ്ങുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്താന്‍ പിന്നില്‍ നാറിയ കളിയെല്ലാം കളിച്ചത് പാകിസ്ഥാനാണ്. താലിബാനെ ഇന്ത്യയ്‌ക്കെതിരെ തിരിച്ച് കശ്മീര്‍ പിടിക്കാന്‍ ഒപ്പം കൂട്ടാനായിരുന്നു പ്ലാന്‍. എന്നാല്‍ അധികാരം കിട്ടിയ താലിബാന്‍ പാക്കിനെ തള്ളി ഇന്ത്യയ്ക്ക് ജയ് വിളിച്ചു. പട്ടിണിയിലായ അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യ വലിയ സഹായങ്ങളാണ് ചെയ്യുന്നത്. ആട്ടയും അരിയും മുടങ്ങാതിരിക്കാന്‍ താലിബാന്‍ കളംമാറ്റി ചവിട്ടി പാക്ക്.

കനത്ത തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ. ഈയവസരം മുന്നില്‍ക്കണ്ട് പാക് പട്ടാളത്തെ അടിച്ചുനിരപ്പാക്കാനാണ് ബലൂച് ലിബറേഷന്‍ ആര്‍മി തയ്യാറെടുക്കുന്നത്. ബിഎല്‍എ ഭയത്തിലാണ് പാക് പട്ടാളം. ആഭ്യന്തര കലഹം എപ്പോള്‍ വേണമെങ്കിലും ഉടലെടുക്കാമെന്നാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ബലൂച് വിമത സംഘം പാകിസ്ഥാന് എന്നും തലയ്ക്ക് മുകളില്‍ വാളാണ്. മാത്രമല്ല ഈ സംഘത്തിന് ഇന്ത്യയോടുള്ള കൂറ് പാക് ഭരണകൂടത്തിന് തിരിച്ചടിയാണ്. നിസ്സാരക്കാരല്ല ബലൂച് സംഘം പാക് പട്ടാളത്തെപ്പോലും വിറപ്പിക്കുന്ന കൂട്ടരാണ്. പാക് സൈന്യത്തോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പ്രാപ്തമായ സായുധ സംഘം. ആരാണ് ബലൂച് ലിബറേഷന്‍ ആര്‍മി? എന്തിനാണ് അവര്‍ സ്വന്തം രാജ്യത്തിനെതിരെ ഇത്തരത്തില്‍ പോരാടുന്നത്?.

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി അഥവാ ബി.എല്‍.എ. പാക്കിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയിലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യ. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പാക്കിസ്ഥാനില്‍ ബലൂചികള്‍ കൂട്ടത്തോടെ അധിവസിക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. മാരി, ബഗ്തി, മെംഗല്‍ ഗോത്രങ്ങളുടെ പിതൃഭൂമി. പാക്കിസ്ഥാന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നില്‍ രണ്ടുണ്ട് ബലൂചിസ്ഥാന്‍. എന്നാല്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതിവാതക നിക്ഷേപവും, ഇരുമ്പ്, സള്‍ഫര്‍, ക്രോമൈറ്റ്, കല്‍ക്കരി, മാര്‍ബിള്‍ തുടങ്ങിയ ധാതുക്കളും കൊണ്ടു സമ്പന്നമാണ് മേഖല. പക്ഷേ, വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് ബലൂചിസ്ഥാന്‍. അതു തന്നെയാണ് പ്രധാന പ്രശ്‌നവും. മേഖലയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പാക് സര്‍ക്കാര്‍, ബലൂച് ജനതയെ അവഗണിക്കുകയാണെന്ന ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബി.എല്‍.എയിലൂടെ ഇടക്കിടെ മുഴങ്ങിക്കേള്‍ക്കുന്നത് അത്തരം പ്രതിഷേധമാണ്.

പാകിസ്ഥാന്‍ സ്വതന്ത്ര രാജ്യമായപ്പോള്‍ തുടങ്ങിവെച്ച പ്രതിരോധങ്ങള്‍ ശക്തിയാര്‍ജിച്ചാണ് ബിഎല്‍എ ഉരുവം കൊണ്ടതെന്ന് പറയാം. ഇന്ത്യക്കൊപ്പം നില്‍ക്കാനായിരുന്നു ഒരു വിഭാഗം ബലൂചികളുടെ ആഗ്രഹം. ബലൂചിസ്ഥാനെ പാകിസ്ഥാന്റെ ഭാഗമാക്കാനായിരുന്നു ബ്രിട്ടീഷുകാരുടെ താല്പര്യം. ഇതോടെയാണ് സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന പൊതുവികാരം ശക്തിപ്പെടുന്നത്. എന്നാല്‍, സ്വതന്ത്രമായി നിന്ന നാട്ടുരാജ്യങ്ങളില്‍ ചിലത് പാകിസ്ഥാനൊപ്പം ചേരാന്‍ തയ്യാറായതോടെ, ബലൂചിസ്ഥാന്‍ ഒറ്റപ്പെട്ടു. 1948ല്‍, സൈനിക നടപടിയിലൂടെ ബലൂചിസ്ഥാന്‍ പാകിസ്ഥാന്റെ ഭാഗമായി. എന്നിട്ടും 1970ല്‍ മാത്രമാണ് പ്രവിശ്യ പദവി ലഭിക്കുന്നത്. ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും, പാകിസ്ഥാന്റെ ഭാഗമായി മാറേണ്ടി വന്ന ചരിത്രമാണ് ബലൂചിസ്ഥാന്റേത്. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളുടെ ചരിത്രവും അവിടെ ആരംഭിക്കുന്നു. 195859, 196263, 19731977 വര്‍ഷങ്ങളില്‍ വലിയ പ്രതിഷേധങ്ങളുണ്ടായി. എല്ലാക്കാലത്തും ബലൂചികളുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ പാക് സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തി എന്നതാണ് ചരിത്രം. പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെയും, അനുയായികളെ കൂട്ടമായും പിടിച്ചുകൊണ്ടുപോയി, ക്രൂരമായി പീഡിപ്പിച്ചു. പതിനായിരത്തോളം പേരെങ്കിലും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചരിത്രം പറയുന്നു. 1999ല്‍ പര്‍വേസ് മുഷറഫ് അധികാരത്തില്‍ വന്നതിനു പിന്നാലെയും, കടുത്ത സൈനിക ഓപ്പറേഷന്‍ നടത്തിയിരുന്നു. അതിനെയെല്ലാം ചെറുത്ത് ചെറുത്ത് ശക്തി പ്രാപിച്ചാണ്, രണ്ടായിരത്തില്‍ ബലൂച് ലിബറേഷന്‍ ആര്‍മി രൂപപ്പെടുന്നത്.

പാക്‌ചൈന ബന്ധത്തെ അങ്ങേയറ്റം എതിര്‍ക്കുന്നവരാണ് ബിഎല്‍എ. ബലൂചിസ്ഥാന്റെ ധാതുസമ്പത്തില്‍ കണ്ണുനട്ടാണ് ചൈന പാകിസ്ഥാനുമായി കരാറുകളില്‍ ഏര്‍പ്പെടുന്നതെന്ന തിരിച്ചറിവാണ് അതിന് കാരണം. ബലൂച് മേഖലയില്‍ ഇരു രാജ്യങ്ങളും പങ്കാളികളായ സാമ്പത്തിക ഇടനാഴി, ഗ്വാദറില്‍ ചൈനയുടെ സഹായത്തോടെ നിര്‍മിച്ച സര്‍ക്കാര്‍ തുറമുഖം ഉള്‍പ്പെടെ പദ്ധതികള്‍ക്ക് ബിഎല്‍എ എതിരായിരുന്നു. അതുകൊണ്ട് തന്നെ, ഇരു രാജ്യങ്ങളും പങ്കാളികളായ പദ്ധതി പ്രദേശങ്ങളിലും, ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും ബിഎല്‍എയുടെ ആക്രമണം ഏല്‍ക്കേണ്ടിവന്നു. തുറമുഖത്തേക്കുള്ള വാഹനങ്ങള്‍ക്കു നേരെയും, റോഡ്‌റെയില്‍ പാതകളും ആക്രമിക്കപ്പെട്ടു. 2018ല്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ നാല് പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിരുന്നു. 2019ല്‍ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടും സംഘം ആക്രമണം നടത്തിയിരുന്നു. 2022ല്‍, കറാച്ചി സര്‍വകലാശാലയില്‍ വനിതാ ചാവേര്‍ മൂന്ന് ചൈനീസ് അധ്യാപകരെയാണ് കൊന്നത്. 30 വയസുള്ള സയന്‍സ് അധ്യാപികയും രണ്ട് കുട്ടികളുടെ അമ്മയുമായ ഷാരി ബലോച്ച് ആയിരുന്നു ആ ചാവേര്‍. സംഘടനയുടെ ആദ്യത്തെ വനിതാ ചാവേര്‍ കൂടിയായിരുന്നു ഷാരി.

ബലൂച് ജനതയുടെ സ്വയം നിര്‍ണയാവകാശമാണ് ബിഎല്‍എയുടെ പ്രഖ്യാപിത ലക്ഷ്യം. അതിലൂടെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. പാകിസ്ഥാനില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പ്രവിശ്യയിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നാണ് ബിഎല്‍എയുടെ പ്രധാന ആരോപണം. പാക് സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് ബലൂചിസ്ഥാനാണ്. എന്നാല്‍, അവിടത്തെ ജനത അരികുവത്കരിക്കപ്പെടുന്നു. മതിയായ അടിസ്ഥാന സൗകര്യമോ, വികസനമോ നാളിതുവരെ സംഭവിച്ചിട്ടില്ല. പ്രവിശ്യയുടെ സമ്പത്തുകൊണ്ട്, രാജ്യത്തിന്റെ പല ഭാഗങ്ങളും, പങ്കാളി രാജ്യങ്ങളും സമ്പന്നരായി. എന്നാല്‍ അതിനെല്ലാം കാരണക്കാരായ ഒരു ജനത കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഗ്വാദറില്‍ തുറമുഖം നിര്‍മിച്ചപ്പോഴും ബലൂചികള്‍ക്ക് നേട്ടമൊന്നും ഉണ്ടായില്ല. അവിടെ നിന്നും കൊണ്ടുപോകുന്ന പ്രകൃതിവാതകത്തിന് ന്യായമായ റോയല്‍റ്റി നല്‍കാന്‍ പാക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതും ബിഎല്‍എയുടെ പോരാട്ടങ്ങള്‍ക്ക് കാരണങ്ങളാണ്. ബിഎല്‍എയുടെ പ്രക്ഷോഭങ്ങള്‍ക്കും സായുധ പോരാട്ടങ്ങള്‍ക്കും ജനകീയ പിന്തുണ ഏറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അടിച്ചമര്‍ത്തും തോറും വര്‍ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സംഘടനയായി ബിഎല്‍എ മാറിയിട്ടുണ്ട്. സൈനിക, ആയുധ ശക്തിയില്‍ മാത്രമല്ല, സാമ്പത്തികമായും സംഘടന ശക്തി പ്രാപിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ ചൂഴ്ന്നുനില്‍ക്കുന്ന മണ്ണില്‍ ബിഎല്‍എയുടെ വിഘടനവാദം കൂടുതല്‍ ശക്തിപ്പെട്ടാല്‍ പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാകും. പണപ്പെരുപ്പവും, വില വര്‍ധനയും രൂക്ഷമായ പാകിസ്ഥാനെ താങ്ങിനിര്‍ത്തുന്നത് ചൈനീസ് നിക്ഷേപം മാത്രമാണ്. ബലൂചിസ്ഥാനില്‍ കണ്ണുനട്ടാണ് ചൈനയുടെ സഹായ, സഹകരണമത്രയും. അതിനെയും ചോദ്യം ചെയ്തുകൊണ്ട് ബലൂചിസ്ഥാന്‍ മറ്റൊരു ബംഗ്ലാദേശ് ആകുമോ എന്ന ചോദ്യം അപക്വമായിരിക്കാം. എന്നാല്‍, ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണാല്‍, അത് പാകിസ്ഥാന്റെ സര്‍വനാശത്തിന്റെ തുടക്കമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (15 minutes ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (46 minutes ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (1 hour ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (1 hour ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (1 hour ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (2 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (2 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (2 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (3 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (3 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (4 hours ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (4 hours ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (4 hours ago)

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക  (4 hours ago)

കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends