രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....

ഐ.പി.എല്ലിലെ തോല്‍വികളില്‍ നിന്നുള്ള തിരിച്ചുവരവില്‍ മിന്നുന്ന ഫോമിലുമായി മുംബൈ. രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം. 100 റണ്‍സിനാണ് രാജസ്ഥാനെ ഹാര്‍ദ്ദിക്കും സംഘവും തകര്‍ത്തുവിട്ടത്. വെറും 117 റണ്‍സിനാണ് എല്ലാവരും പുറത്തായത്. സ്‌കോര്‍: മുംബൈ 217/2 (20 ഓവര്‍), രാജസ്ഥാന്‍ 117ന് എല്ലാവരും പുറത്ത് (16.1 ഓവര്‍).
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പരാജയമായ രാജസ്ഥാനെയാണ് ഇന്നലെ ഗ്രൗണ്ടില്‍ കണ്ടത്. അതേസമയം, മുംബൈക്ക് വേണ്ടി ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടണും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. 38 പന്തില്‍ 61 റണ്‍സെടുത്ത റിക്കിള്‍ട്ടണും 36 പന്തില്‍ 53 റണ്‍സെടുത്ത റോഹിതും റണ്‍നിരക്ക് ഉയര്‍ത്തി. 116 റണ്‍സാണ് ആദ്യവിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇരുവരും പുറത്തായ ശേഷമെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും കൂറ്റനടികളിലൂടെ റണ്‍വേട്ട പൂര്‍ത്തിയാക്കി.
23 പന്തുകള്‍ വീതം നേരിട്ട ഇരുവരും 48 വീതം റണ്‍സെടുത്തു. വിക്കറ്റ് വീഴ്ത്താനാകാതെ കിതച്ച രാജസ്ഥാന്‍ ബൗളര്‍മാര്‍ തല്ലുകൊണ്ട് വലഞ്ഞു. രണ്ടോവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ റയാന്‍ പരാഗ് മാത്രമാണ് മികവ് കാട്ടിയത്.
https://www.facebook.com/Malayalivartha