സങ്കടക്കാഴ്ചയായി... പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് സാരമായി പരിക്കേറ്റു. കൊല്ലം സ്വദേശി സിയ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.
സിയയുടെ ഭര്‍ത്താവ് കണ്ണൂര്‍ കോടിയേരി സ്വദേശി നിഖിലിന് സാരമായി പരിക്കേറ്റു. നിഖിലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
എറണാകുളം ഭാഗത്തുനിന്ന് തിരൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. എതിരേ വരികയായിരുന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
https://www.facebook.com/Malayalivartha