രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാര്‍മിക വിപണന രീതികള്‍ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശമുള്ളത്.
ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചിന്റെതാണ് നിരീക്ഷണം. ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്.എം.എസ്.ആര്‍.എ.ഐ) തുടങ്ങിയ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസ് ജൂലൈയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതി മാറ്റിവെക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha