സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ളവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
അതേസമയം കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്.
ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിരുന്നുവെന്നും ധനമന്ത്രി.
"
https://www.facebook.com/Malayalivartha

























