റൈസിങ് ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യ എ ടീമിൽ ഇടം നേടി യങ് സെൻസേഷൻ വൈഭവ് സൂര്യവംശി

നിർണായക നേട്ടവുമായി വൈഭവ്. റൈസിങ് ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യ എ ടീമിൽ ഇടം നേടി യങ് സെൻസേഷൻ വൈഭവ് സൂര്യവംശി. 14-കാരനായ താരത്തിന്റെ കരിയറിലെ നിർണായക നേട്ടമാണിത്.
നിലവിൽ ഓസ്ട്രേലിയയിൽ ഇന്ത്യയുടെ സീനിയർ ടി20 ടീമിന്റെ ഭാഗമായ ജിതേഷ് ശർമയാണ് ക്യാപ്റ്റൻ. നമൻ ധീറാണ് വൈസ് ക്യാപ്റ്റൻ. തിങ്കളാഴ്ചയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്.
നവംബർ 14മുതൽ 23 വരെ ഖത്തറിലാണ് ടൂർണമെന്റ്. സീനിയർ തലത്തിലുള്ള ടീമിൽ താരത്തിന്റെ ആദ്യ അവസരമാണിത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ടൂർണമെന്റിന്റെ നടത്തിപ്പ്.
ഇന്ത്യ അണ്ടർ 19 ടീമിനായി വോർസെസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ നിന്ന് സെഞ്ചുറിയടിച്ച് റെക്കോഡിട്ടു. യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയായിരുന്നു ഇത്. തുടർന്ന് ബ്രിസ്‌ബേനിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരേ 86 പന്തിൽ നിന്ന് 113 റൺസ് നേടി.വൈഭവ് സൂര്യവംശിയെ കൂടാതെ നെഹാൽ വധേര, അശുതോഷ് ശർമ, ഗുർജപ്നീത് സിങ്, വിജയ് കുമാർ വൈശാഖ് എന്നിവരും ടീമിലുണ്ട്.
" f
https://www.facebook.com/Malayalivartha

























