ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7 ൽ റീ എൻട്രിയിൽ അത്യന്തം നാടകീയ സംഭവങ്ങൾ. സംഭവത്തെ കുറിച്ച് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിങ്ങനെ;- അനുമോളുടെ പിആർ തന്നെ കട്ടപ്പ എന്ന് വിളിച്ച് പരിഹസിക്കുന്നെന്ന് ശെെത്യ പറഞ്ഞു .
ശെെത്യക്കൊപ്പം നൂറയും ആദിലയും നിന്നു. ശെെത്യ കരഞ്ഞ് കൊണ്ടാണ് സംസാരിക്കുന്നത്. എന്നാൽ വിശദീകരണം നൽകാൻ അനുമോൾ തയ്യാറായില്ല. അനുമോളുടെ പിആർ. 16 ലക്ഷം രൂപയുടെ പിആർ അനുമോൾ നൽകിയെന്നാണ് വാദം. പിആർ ആരോപണങ്ങൾ കാരണം ഈ സീസണിന് പോലും ജനപ്രീതി കുറഞ്ഞെന്നും അഭിപ്രായമുണ്ട്.
പ്രേക്ഷകർക്ക് പകരം ആര് വിജയി ആകണമെന്ന് പിആർ ടീമുകൾ തീരുമാനിക്കുന്ന സാഹചര്യമാണിത്. റീ എൻട്രിയിലൂടെ വന്നവരിൽ നിന്നും പുറത്തെ സാഹചര്യങ്ങൾ മത്സരാർത്ഥികൾ മനസിലാക്കുന്നു. അനുമോൾ-ശെെത്യ പ്രശ്നത്തിൽ അനുമോളെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ വരുന്നുണ്ട്.
"ശരിയാണ് ശൈത്യ തെറ്റ് ചെയ്തിട്ടുണ്ട്, അവിടെ തെറ്റ് ചെയ്യാത്ത ആരും തന്നെയില്ല. കൂടെ നിന്ന് കുറ്റം പറഞ്ഞിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാക്കിത്തീർത്തു ശൈത്യ. പക്ഷെ ശൈത്യ കട്ടപ്പയാണേൽ അനുമോളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്.. കഴിഞ്ഞ ദിവസം കൂടി അക്ബറിനോട് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ കുണുമോൾ എന്തുകൊണ്ടാണ് ശൈത്യയോട് സംസാരിക്കാൻ തയ്യാറാകാത്തത്"
ഈ അവസരം മുതലാക്കി വിക്ടിം ഗെയിം കളിക്കുന്ന കുണുവും അവരുടെ ഫാൻസും അറിയാൻ, കുണുവിന്റെ കുറ്റം പറഞ്ഞു കട്ടപ്പയായ ശൈത്യയെ നിങ്ങൾ ഇത്രക്ക് വെറുക്കുന്നുണ്ടെങ്കിൽ, ബാക്കിയുള്ള മത്സരാർഥികളും അവരെ ഇഷ്ടപെടുന്നവരും കുണുമോൾ എന്നാ വ്യക്തിയെ വെറുക്കുന്നുണ്ടേൽ കുറ്റം പറയാൻ പറ്റുമോ? ശൈത്യ കരഞ്ഞപ്പോൾ അനുമോൾ പറയുന്നുണ്ടാരുന്നു"
"അവൾ തെറ്റ് ചെയ്തിട്ടല്ലേൽ പിന്നെ എന്തിനാണ് കരയുന്നതെന്നു. അപ്പോൾ അനുമോൾ തെറ്റ് ചെയ്തിട്ടാണോ ഇത്രയും കരഞ്ഞത്. ശൈത്യ തങ്കച്ചൻ എന്നയാളുടെ പേരു വലിച്ചിട്ടത് തെറ്റ് തന്നെയാണ്. പക്ഷെ അതിനു ശൈത്യയെ പിച്ചിച്ചീന്തൻ വരുന്ന അനുകുട്ടി ഫാൻസ് അറിയണം ശൈത്യ ചെയ്തതിലും വലിയ തെറ്റാണ് അനുമോൾ അവിടെ ജിസേലിനോടും അക്ബറിനോടും ചെയ്തത്" .
https://www.facebook.com/Malayalivartha
























