സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..

രാജ്യം ഇപ്പോൾ സുഡാൻ സൈന്യമായ എസ്.എ.എഫ് നിയന്ത്രിക്കുന്ന കിഴക്കും, വിമത സേനയായ ആർ.എസ്.എഫ് നിയന്ത്രിക്കുന്ന പടിഞ്ഞാറും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറൻ സുഡാനിലെ ഒരു പ്രധാന സംസ്ഥാനമാണ് ദാർഫുർ. ദാർഫുറിന്റെ തലസ്ഥാനമായ എൽ ഫാഷർ നഗരം വിമത സൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്) പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകൾ കൂട്ടക്കൊലക്കിരയാക്കപ്പെടുന്നുവെന്ന ഭയാനകമായ റിപ്പോർട്ടുകൾ ആണ് വരുന്നത്.സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ചെടുക്കുന്നതിനിടെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) നടത്തിയതു കൊടിയ ക്രൂരതകൾ.
പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്ത ആർഎസ്എഫ് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. നഗരംവിട്ടു പലായനം ചെയ്തവരുടെ സാക്ഷിമൊഴികളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. തെരുവുകളിൽ നിറയെ ശവശരീരങ്ങളാണെന്നും അവർ പറയുന്നു. കൊടിയ യുദ്ധക്കുറ്റമാണ് ആർഎസ്എഫ് ചെയ്യുന്നതെന്ന് ഈജിപ്തിലെ സുഡാൻ അംബാസഡർ ഇമാദെൽദിൻ മുസ്തഫ അദാവി പറഞ്ഞു. സുഡാനിലെ സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് പ്രസിഡന്റ് മിർജാന സ്പോൽജാറിക് പറഞ്ഞു. എൽ ഫാഷറിൽനിന്ന് പതിനായിരങ്ങൾ പലായനം ചെയ്തു.
ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. സുഡാനിലെ എൽ ഫാഷർ നഗരം അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പിടിച്ചതോടെ അതിക്രൂരതകളാണ് അരങ്ങേറുന്നത്. ആർഎസ്എഫ് കൊല്ലുന്നവരുടെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടബലാത്സംഗങ്ങൾ വ്യാപകമാണ്.ആളുകളെ ഇവര്‍ ക്രൂരമായി കൊന്നു തള്ളുന്നതിന്റെ ദൃശ്യങ്ങളും സമൂഹാ മാധ്യമങ്ങളില്‍ വ്യാപകമാണ്.ഈ ദൃശ്യങ്ങളില്‍ അക്രമികള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ആളുകളെ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊന്നു തളളുന്നതായും കാണാം.
ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട നഗരത്തില്‍ ഭക്ഷണവും വെള്ളവുമില്ലാതെ പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.18 മാസത്തെ ഉപരോധം, ബോംബാക്രമണം, പട്ടിണി എന്നിവയ്ക്ക് ശേഷം, ഒക്ടോബര്‍ 26 ന് അര്‍ദ്ധസൈനികരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എല്‍-ഫാഷറിന്റെ നിയന്ത്രണം ഏറ്റെടുത്തു.സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രവും ഇവര്‍ തകര്‍ത്തു. ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതും കൊള്ളയടിക്കുന്നതും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും എല്ലാം ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സുഡാനിലെ സംഭവവികാസങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ വലിയ തോതിലുള്ള എതിര്‍പ്പാണ് ഉയരുന്നത്. മറ്റൊരു വീഡിയോയില്‍ ഒരു വിമത പോരാളി പരസ്യമായി ഒരാളെ വെടിവച്ചുകൊല്ലുന്നത് കാണാം.കൊല്ലപ്പെടുന്ന വ്യക്തി വെടിയേല്‍ക്കുന്നതിന് മുമ്പ് താന്‍ കീഴടങ്ങിയതായി ആംഗ്യം കാണിക്കുന്നുണ്ട്. ഇയാളെ കൊന്ന വ്യക്തി തുടര്‍ന്ന് ഒരു സഹപ്രവര്‍ത്തകനുമായി പുഞ്ചിരിച്ചു കൊണ്ട് ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 26 മുതല്‍ 70,000-ത്തിലധികം ആളുകള്‍ അല്‍-ഫാഷിറില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്.
നഗരത്തില്‍ ഇപ്പോഴും രണ്ട് ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.ആര്‍എസ്എഫിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറുകണക്കിന് ആയിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha

























