Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

തലസ്ഥാന നഗരത്തെ ആവേശം കൊള്ളിച്ച് യു എസ് ടി തിരുവനന്തപുരം മാരത്തൺ 2025

12 OCTOBER 2025 05:19 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നഗരത്തെ ആവേശത്തിൽ ആറാടിച്ച് പതിനായിരത്തിലധികം റണ്ണർമാർ യു എസ് ടി തിരുവനന്തപുരം മാരത്തൺ 2025ന്റെ രണ്ടാം പതിപ്പിനെ അവിസ്മരണീയമാക്കി. തലസ്ഥാന നഗരം നാളിതു വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ മരത്തണിനാണ് ഒക്ടോബർ 12 ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് രംഗത്തെ മുൻ നിര കമ്പനിയായ യു എസ് ടി, എൻ.ഇ.ബി സ്പോർട്സിന്റെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്.

നിരവധി പ്രശസ്തരായ കായികതാരങ്ങളും സെലിബ്രിറ്റികളും പങ്കെടുത്തു. യു എസ് ടി തിരുവനന്തപുരം മാരത്തൺ 2025ന്റെ ബ്രാൻഡ് അംബാസഡറായ നടനും മോഡലും ഫിറ്റ്നസ് പ്രേമിയുമായ മിലിന്ദ് സോമൻ നയിച്ച മാരത്തണിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ എ എസ്; എസ് എ എസ് ഒ സതേൺ എയർ കമാൻഡ് എയർ മാർഷൽ തരുൺ ചൗധരി വി എസ് എം; പ്രമുഖ ബാഡ്മിന്റൺ താരം യു വിമൽ കുമാർ; കേരളം വനം വകുപ്പിലെ കൺസർവേറ്റർ ഓഫ് ഫോറസ്ററ്സ് നരേന്ദ്ര നാഥ് വെല്ലൂരി ഐ എഫ്എസ്; തുടങ്ങിയവർ പങ്കെടുത്തു. യു എസ് ടി പ്രസിഡന്റുമാരായ അലക്സാണ്ടർ വർഗീസ്, മനു ഗോപിനാഥ്; സി ഒ ഒ മാരായ ഗിൽറോയ് മാത്യു, പ്രവീൺ പ്രഭാകരൻ; ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ; സി പി ഒ കൊളീൻ ഡോഹർട്ടി; സി എം ഒ ലെസ്ലീ ഷൂൾട്സ് ; സീനിയർ ഡയറക്ടറും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശില്പ മേനോൻ; ജനറൽ മാനേജർ ഷെഫി അൻവർ തുടങ്ങിയവരും മരത്തണിന്റെ ഭാഗമായി.

യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന പാതകളിലൂടെ സഞ്ചരിച്ച മാരത്തണിന്റെ ഭാഗമായി, ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ റൺ, 5 കെ റൺ എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് 22 ലക്ഷം രൂപയുടെ സമ്മാനത്തുക വിതരണം ചെയ്തു.

“യൂ.എസ്.ടി തിരുവനന്തപുരം മാരത്തണിന്റെ രണ്ടാം പതിപ്പ്, കഴിഞ്ഞ വർഷത്തേക്കാൾ വലിയ വിജയമായി മാറിയതിൽ ഞാൻ അതീവ സന്തോഷവാനാണ്. പതിനായിരത്തിലധികം റണ്ണർമാർ ഇതിൽ ഭാഗമായി എന്നത് ഞങ്ങളുടെ ഈ ഉദ്യമത്തിന് വർധിത ശക്തിയാണ് പകർന്നിരിക്കുന്നത്. ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായും, മാനസിക-ശാരീരിക ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും സംഘടിപ്പിച്ച മാരത്തൺ അതിന്റെ ലക്‌ഷ്യം നേടി,” യു എസ് ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.

“കോർപ്പറേറ്റ് പ്രതിബദ്ധതയും ജനങ്ങളുടെ ആവേശവും ഒത്തുചേരുമ്പോൾ എന്തെല്ലാം സാധ്യമാണ് എന്ന് തെളിയിക്കുന്നതുതന്നെയാണ് യു എസ് ടി തിരുവനന്തപുരം മാരത്തൺ. ഫിറ്റ്‌നസിനെയും ഉൾക്കൊള്ളലിനെയും പ്രോത്സാഹിപ്പിക്കുന്നതിൽ യു എസ് ടിയുടെ പിന്തുണ വിലപ്പെട്ടതാണ്,” എൻ.ഇ.ബി സ്പോർട്സ് സി.എം.ഡി. നാഗരാജ് അഡിഗ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍  (2 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു  (2 hours ago)

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍  (4 hours ago)

അയ്യപ്പന്റെ ഒരു തരി സ്വര്‍ണം കട്ടെടുക്കാന്‍ പാടില്ല: എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേര്‍ ആക്രമണമെന്ന് എന്‍ഐഎ  (4 hours ago)

മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റില്‍  (5 hours ago)

പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ പരിശോധന  (5 hours ago)

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്:ബിഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂല റിപ്പോര്‍ട്ട്  (6 hours ago)

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്  (6 hours ago)

ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ സംഭവം: റെയില്‍വേ കോച്ച് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ടു  (6 hours ago)

കാമുകന്റെ സ്‌കൂട്ടറുമായി 'വാട്ട്‌സാപ്പ്' കാമുകി മുങ്ങി  (6 hours ago)

മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 274 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (8 hours ago)

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം  (8 hours ago)

Malayali Vartha Recommends