സഹോദരനായിരുന്നു എനിക്ക് താങ്ങായുണ്ടായിരുന്നത്: ഇപ്പോള്‍ ഞാന്‍ തനിച്ചാണ്! എന്‍എച്ച്എസ് വഴി മാനസികാരോഗ്യ ചികിത്സ ലഭിക്കാതെ വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട വിശ്വാസ് കുമാര്‍...

ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍. പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്' എന്നാണ് വിശ്വാസ് കുമാര്‍ പറയുന്നത്. 'രക്ഷപ്പെട്ട ഏക വ്യക്തി ഞാനാണ്. എനിക്കിപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല. ഇതൊരു അത്ഭുതമാണ്. എനിക്ക് എന്റെ സഹോദരനെയും നഷ്ടപ്പെട്ടു. സഹോദരനായിരുന്നു എനിക്ക് താങ്ങായുണ്ടായിരുന്നത്. എനിക്ക് എല്ലാം അവനായിരുന്നു കുറച്ച് കാലമായിട്ട്' ദുരനുഭവം തന്റെ കുടുംബജീവിതത്തില്‍ ഉണ്ടാക്കിയ കനത്ത ആഘാതത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. 'ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. ഭാര്യയോടോ മകനോടോ സംസാരിക്കാതെ ഞാന്‍ എന്റെ മുറിയില്‍ ഒറ്റയ്ക്കിരിക്കുകയാണ്. വീട്ടില്‍ തനിച്ചിരിക്കാനാണ് എനിക്കിപ്പോള്‍ ഇഷ്ടം' വിശ്വാസ്‌കുമാര്‍ പറഞ്ഞു.
മറ്റുള്ളവരുമായി തനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. രാത്രി മുഴുവന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്, താന്‍ മാനസികമായി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാലിനും തോളിനും കാല്‍മുട്ടിനും പുറത്തും വേദനയുണ്ടെന്നും, ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ വിശ്വാസ് കുമാറിന് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ഉണ്ടെന്ന് കണ്ടെത്തിയിരുന്നു, എന്നാല്‍ യുകെയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന് ചികിത്സയൊന്നും ലഭിച്ചിട്ടില്ലെന്ന് വിശ്വാസ് കുമാറുമായി ബന്ധപ്പെട്ടവര്‍ ബിബിസിയോട് പങ്കുവെച്ചു. 'അവര്‍ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും പ്രതിസന്ധിയിലാണ്.
https://www.facebook.com/Malayalivartha
























