കുടുംബ പ്രശ്നങ്ങൾക്കിടെ കിണറ്റിൽ ചാടി 26കാരി; പിന്നാലെ രക്ഷിക്കാൻ ചാടി സഹോദരൻ; കിണറ്റിലെ അവസാന തൊടിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!!!!

ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി 26കാരി. കുടുംബ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ. രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷിച്ചു. പുല്ലുവിള കരിച്ചൽ സ്വദേശി അർച്ചനേന്ദ്രയാണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടന്ന് രക്ഷപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത്.
കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു സംഭവത്തിലേക്ക് നയിച്ചത് . അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തുകയാണ് .ഭർത്താവുമായിട്ടല്ല പ്രശ്‌നമല്ല ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പൊലീസ് പറഞ്ഞു. ആഴം കൂടുതലായതിനാൽ കിണറ്റിൻ കരയിൽ നിന്ന് നോക്കിയാൽ വെള്ളം നേരെ കാണാനാകില്ല.
ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടത്.ഉടനടി അയാളെ രക്ഷിച്ച് മുകളിലേക്ക് കൊണ്ട് വന്നു . രണ്ടാമത് ഇറങ്ങി അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























