പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..

പട്ടാപ്പകൽ പോലും സ്ത്രീകളെ വെറുതെ വിടാത്ത കുറെയെണ്ണം ഇപ്പോഴും ഉണ്ട് . നിയമം എത്ര കർശനമാക്കി എന്ന് പറഞ്ഞാലും വീണ്ടും ഈ ക്രൂരതകൾ തുടരുകയാണ് . ഇപ്പോഴിതാ ഇന്ദിരാനഗറില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം. ശനിയാഴ്ച രാവിലെ തന്റെ നായയുമായി നടക്കാനിറങ്ങിയ 33-വയസുകാരിക്കു നേരെയാണ് അതിക്രമുണ്ടായത്. അജ്ഞാതനായ ഒരാള്‍ പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പേടിച്ചുപോയ യുവതി വീട്ടിലേക്ക് ഓടി. ഇക്കാര്യം സഹോദരിയെ അറിയിച്ചു. ഇരുവരും പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ദിരാനഗര്‍ പോലീസ് അജ്ഞാതനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 75 പ്രകാരം പരസ്യമായി മോശമായി പെരുമാറിയതിനും ലൈംഗിക പീഡനത്തിനുമാണ് കേസ്. ഇവിടെ നമ്മൾ ഓരോരുത്തരും കരുതിയിരുന്നില്ല എങ്കിൽ നമ്മുക്ക് നേരെയും ഇത് നാളെ ആവർത്തിക്കും
https://www.facebook.com/Malayalivartha

























