Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

03 NOVEMBER 2025 05:42 PM IST
മലയാളി വാര്‍ത്ത

മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാര്‍ക്ക് ജര്‍മ്മനിയിലെ 'ദി പ്ലേഫോര്‍ഡ്സ്' മ്യൂസിക്കല്‍ ബാന്‍ഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അപൂര്‍വ അവസരം. കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബര്‍ 7 മുതല്‍ 9 വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രമാണ് ഇതിലേക്ക് വഴിതുറന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കേള്‍വിക്കാരായുള്ള ആദ്യകാല യൂറോപ്യന്‍ സംഗീതമേളകളില്‍ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവല്‍. ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെന്‍റ് സംഗീത കോളേജില്‍ പഠിച്ച അരുണിത പ്രൊഫഷണല്‍ വീണാ വാദകയാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍, പാശ്ചാത്യ സംഗീതം എന്നിവ വയലിനില്‍ വായിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ആന്യ പ്രൊഫഷണല്‍ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളില്‍ പേരുകേട്ടയാളാണ്.

ജര്‍മ്മന്‍ സാഹിത്യ ഇതിഹാസം ജോഹാന്‍ വുള്‍ഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജന്‍മനാടായ വെയ്മറില്‍ നിന്നുള്ള ബാന്‍ഡായ 'ദി പ്ലേഫോര്‍ഡ്സി ' നൊപ്പമാണ് സഹോദരിമാര്‍ സംഗീതപരിപാടി അവതരിപ്പിക്കുക. 'അപ്പോണ്‍ എ ഗ്രൗണ്ട് ' എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി. 17 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ ജര്‍മ്മന്‍ ഗാനങ്ങളുടെയും നൃത്തത്തിന്‍റെയും അവതരണത്തില്‍ പേരുകേട്ട നിരവധി അന്താരാഷ്ട്ര സംഗീതജ്ഞര്‍ 'ദി പ്ലേഫോര്‍ഡ്സ്' ബാന്‍ഡിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

ആദ്യകാലങ്ങളിലെ പരമ്പരാഗത സംഗീത-നൃത്തനൃത്യങ്ങള്‍ സംയോജിപ്പിച്ച മികച്ച കലാരൂപമാക്കി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2011 ലാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഫെബ്രുവരി 27 ന് കൊച്ചിയില്‍ നടന്ന ദി പ്ലേഫോര്‍ഡ്സിന്‍റെ സംഗീത പരിപാടിയിലെ ഇന്തോ-ജര്‍മ്മന്‍ ഫ്യൂഷന്‍ അവതരണത്തിന് പ്രേക്ഷകശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാനായത് ശ്രദ്ധേയം.

യുവ സംഗീതജ്ഞര്‍ക്ക് ആദ്യകാല യൂറോപ്യന്‍ സംഗീതത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള മികച്ച അവസരമാണ് ഫെസ്റ്റിവലിലേക്കുള്ള ക്ഷണത്തിലൂടെ ലഭിക്കുന്നതെന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഓണററി കോണ്‍സല്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള ശില്പശാലകളിലും സെഷനുകളിലും പങ്കെടുക്കാനും ആദ്യകാല യൂറോപ്യന്‍ സംഗീതത്തില്‍ കൂടുതല്‍ പരിശീലനം നേടാനും അവര്‍ക്കിതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാകാരികളുടെ യാത്രാച്ചെലവ്, താമസം എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും ദി പ്ലേഫോര്‍ഡ്സും പ്ലേഗ്രൗണ്ടും വഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (5 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (5 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (6 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (6 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (7 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (7 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (7 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (7 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (7 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (7 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (7 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (7 hours ago)

Malayali Vartha Recommends