ഉറ്റ സൃഹൃത്തായ മുഖ്യമന്ത്രിയെ കാണാൻ ഗസ്റ്റ് ഹൗസിലെത്തി; സൗഹൃദ സംഭാക്ഷണം കഴിഞ്ഞ് മടക്കം; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ച് 80കാരൻ

മുഖ്യമന്ത്രിയെ കണ്ട് മടങ്ങിയ സൃഹൃത്ത് കുഴഞ്ഞ് വീണ് മരിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായായിരുന്നു. കണ്ണൂർ സ്വദേശി എന്‍ എം രതീന്ദ്രനാണ് (80) മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രിയെ കണ്ട് മടങ്ങുകയായിരുന്നു രതീന്ദ്രൻ.
ഉടന്‍ തന്നെ രതീന്ദ്രനെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.
ചൊവ്വ സഹകരണ സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ ജില്ല ആശുപത്രിയില്‍ മുഖ്യമന്ത്രി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെത്തി അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മുഖ്യമന്ത്രിയും രതീന്ദ്രനും പരസ്പരം കണ്ടത്.
കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി ഇ പി ജയരാജൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇറങ്ങി. തൊട്ടുപിന്നാലെ രതീന്ദ്രൻ വീട്ടിലേയ്ക്കും ഇറങ്ങി. ഗസ്റ്റ് ഹൗസിൽ നിന്ന് അൽപദൂരം പിന്നിട്ടപ്പോൾ രതീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു
https://www.facebook.com/Malayalivartha

























